ന്യൂദല്‍ഹി: യു.പി സര്‍ക്കാറിന്റെ വികസന സപ്ലിമെന്റില്‍ ചിത്രങ്ങള്‍ മാറിപ്പോയത് തങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായ തെറ്റാണെന്ന് ദി ഇന്ത്യന്‍ എസ്ക്പ്രസ്. പത്രത്തിന്റെ മാര്‍ക്കറ്റിംഗ് വിഭാഗം നിര്‍മ്മിച്ച പരസ്യത്തിന്റെ കവര്‍ കൊളാഷില്‍ ഒരു തെറ്റായ ചിത്രം അശ്രദ്ധമായി ഉള്‍പ്പെടുത്തി. പിശക് വന്നതില്‍ അങ്ങേയറ്റം ഖേദിക്കുന്നു, പേപ്പറിന്റെ എല്ലാ ഡിജിറ്റല്‍ പതിപ്പുകളില്‍ നിന്നും ചിത്രം നീക്കംചെയ്തുവെന്നും ഇന്ത്യന്‍ എക്സ്പ്രസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ യു.പിയില്‍ ബിജെപി നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന മുഴുപേജ് പരസ്യം സണ്‍ഡേ എക്സ്പ്രസിലാണ് വന്നത്. എന്നാല്‍, പരസ്യത്തില്‍ വച്ചിരുന്ന മഞ്ഞ അംബാസഡര്‍ ടാക്സികള്‍ ഓടുന്ന നീലയും വെള്ളയും പെയിന്റടിച്ച മേല്‍പാലം കൊല്ക്കത്തയിലേതായിരുന്നു. ഇത് മറ്റുള്ളവര്‍ ചൂണ്ടിക്കാട്ടിയതോടെയാണ് ഇന്ത്യന്‍ എക്സ്പ്രസ് ഖേദ പ്രകടനവുമായി രംഗത്തെത്തിയത്. തങ്ങളുടെ പരസ്യവിഭാഗത്തിന് സംഭവിച്ച അബദ്ധത്തില്‍ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നുവെന്നും ദി ഇന്ത്യന്‍ എസ്ക്പ്രസ് ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: