റിയാദ്: ഇസ്രായേലിലേക്ക് പറക്കാനൊരുങ്ങി ബഹ്‌റൈന്‍ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍. സെപ്റ്റംബര്‍ 30 മുതല്‍ ടെല്‍ അവീവിലേക്ക് രണ്ട് പ്രതിവാര സര്‍വീസുകളുണ്ടാവുമെന്ന് ഗള്‍ഫ് എയര്‍ വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇടപെടലിലൂടെ കൊണ്ടുവന്ന സമാധാന ഉടമ്പടി പ്രകാരമാണ് സര്‍വീസ് നടത്താന്‍ തീരുമാനമായിരിക്കുന്നത്.
വിവിധ മേഖലകളില്‍ പരസ്പരം സഹകരിക്കുമെന്ന് ഇസ്രായേല്‍-ബഹ്‌റൈന്‍ സമാധാന ഉടമ്പടിയില്‍ ധാരണായിയിരുന്നു. ബഹ്‌റിനു പുറമെ യുഎഇയും ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചു. ടെല്‍ അവീവില്‍ നിന്ന് ഗള്‍ഫിലേക്ക് നേരത്തെ ഇസ്രയേല്‍ വിമാനം പറത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: