കോഴിക്കോട്: തകര്‍പ്പന്‍ വിലക്കുറവില്‍ ജിയോ പുതിയ സ്മാര്‍ട്ട്ഫോണ്‍ ഈയാഴ്ച പുറത്തിറക്കുമെന്ന് സൂചന. ജിയോ ഉപയോക്താക്കള്‍ ഏറെ കാത്തിരിക്കുന്ന ഫോണാണിത്. 4ജി സ്മാര്‍ട്ട് ഫോണ്‍ വില വിപണയിലെ മറ്റേതിനെക്കാളും കുറവായിരിക്കുമെന്ന് കമ്പനി സൂചിപ്പിക്കുന്നുണ്ടെങ്കിലും അത് എത്രെയെന്ന് ഇനിയും വെളിപ്പെടുത്തിയിട്ടില്ല.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ സ്മാര്‍ട്ട് ഫോണുകള്‍ ക്വാല്‍കോം ക്യുഎം 215 പ്രോസ്സസറുകളിലാണ് പ്രവര്‍ത്തനം. 13 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളുമുണ്ട്. സാധാരണക്കാരനെ ലക്ഷ്യം വെച്ചുള്ള ഫോണ്‍, വില എത്രയായാലും 500 രൂപ മുടക്കി സ്വന്തമാക്കാനുള്ള അവസരവും ഒരുക്കുമെന്നാണറിയുന്നത്. ഫോണിന്റെ ബാക്കി തുക തവണകളായി അടച്ചാല്‍ മതിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: