കൊച്ചി : പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ ഉയരുന്ന എതിര്‍ശബ്ദങ്ങള്‍ ജിഹാദി സ്വരങ്ങളാണ്. സ്വന്തം സമുദായത്തെ ലക്ഷ്യമിട്ട് നടക്കുന്ന നാര്‍ക്കോട്ടിക് ജിഹാദിനെപ്പറ്റിയുള്ള ആശങ്ക പ്രകടിപ്പിച്ച ബിഷപ്പിനെ വട്ടമിട്ട് ആക്രമിക്കുന്ന രീതി അപലപനീയമാണ് ബിഷപ്പിന്റെ ഭാഗത്ത് നിന്ന് മത സ്പര്‍ദ്ധ ഉണ്ടാകുന്ന ഒരു പരാമര്‍ശവും ഉണ്ടായിട്ടില്ല. എതിര്‍ശബ്ദമുയര്‍ത്തുന്നവരാണ് മുസ്ലീം സമുദായം ഒന്നടങ്കം ജിഹാദികളാണെന്ന പ്രതീതി സൃഷ്ടിക്കുന്നതെന്നും യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍. പ്രഫുല്‍ കൃഷ്ണന്‍ ആരോപിച്ചു.
തെളിവുകളുടെ അടിസ്ഥാനത്തില്‍ പാലാ ബിഷപ്പ് പറഞ്ഞ പരാമര്‍ശത്തില്‍ നാര്‍ക്കോട്ടിക് ജിഹാദിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണം. ഡിവൈഎഫ്‌ഐയും യൂത്ത് കോണ്‍ഗ്രസ്സും ജിഹാദികളുടെ സ്വരത്തിലാണ് പ്രതികരിക്കുന്നത്. ബിഷപ്പിനെ അനുകൂലിച്ച യൂണിറ്റ് ഭാരവാഹികളെ തള്ളിപ്പറഞ്ഞ യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ ക്രിസ്ത്യന്‍ സമൂഹത്തോട് കാണിക്കുന്ന പ്രതിബദ്ധത വ്യക്തമായിരിക്കുകയാണ്. തെരെഞ്ഞെടുപ്പില്‍ കിട്ടിയ ജിഹാദി വോട്ടുകള്‍ക്കുള്ള പ്രത്യുപകാരമാണ് ഇത്തരം പ്രതികരണങ്ങള്‍ എന്ന് വ്യക്തമാണ്.
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിലബസ് വിഷയത്തിലും ജിഹാദികള്‍ ഉയര്‍ത്തിയ അതേ നിലപാടുകള്‍ തന്നെയാണ് ഈ രണ്ട് യുവജന സംഘടനകളും സ്വീകരിച്ചത് എന്നതും ജിഹാദിബന്ധത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണെന്നും സി ആര്‍ പ്രഫുല്‍ കൃഷ്ണന്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: