ന്യുദല്‍ഹി: ദല്‍ഹിയില്‍ അരനൂറ്റാണ്ടിനുള്ളിലെ ശക്തമായ മഴ. ഇന്നു പുലര്‍ച്ചെ 5.30 ഓടെ ആരംഭിച്ച മഴ ഇപ്പോഴും ശക്തമായി തുടരുന്നു. ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലും റണ്‍വേയിലും വെള്ളം കയറി. വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. റോഡുകളില്‍ വെള്ളംകയറിയതോടെ വലിയ ഗതാഗത കുരുക്കും അനുഭവപ്പെട്ടു.
അപ്രതീക്ഷിതമായി എത്തിയ കഴിഞ്ഞ മഴ 46 വര്‍ഷത്തിനുള്ളില്‍ പെയ്ത ഏറ്റവും ശക്തമായ മഴയായിരുന്നുവെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. രാവിലെ 8.30 വരെ 24 മണിക്കൂറിനുള്ളില്‍ 97 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. കനത്ത മഴയും മേഖലവിസ്ഫോടനവും കാറ്റും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഈ മണ്‍സൂണ്‍ സീസണില്‍ ഇതുവരെ 1100 മില്ലിമീറ്റര്‍ മഴ ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 1975ലാണ് മുന്‍പ് ഇത്രയും ശക്തമായ മഴ ലഭിച്ചത്. 1150 മില്ലിമീറ്റര്‍ ആയിരുന്നു അന്നത്തെ മണ്‍സൂണ്‍ സീസണിലെ റെക്കോര്‍ഡ്. സാധാരണ നിലയില്‍ കാലവര്‍ഷത്തില്‍ 648.9 മില്ലിമീറ്റര്‍ മഴയാണ് ദല്‍ഹിയില്‍ ലഭിക്കാറ്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിലും മഴ ലഭിക്കുന്നുണ്ട്. ഉത്തരാഖണ്ഡില്‍ പുലര്‍ച്ചെ 4.6 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടു.
ദല്‍ഹിയിലെ റാണി ഖേദ അടിപ്പാതയില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. ഖുജരി- ബ്രിജ്പുരി ഫ്ഴൈ ഓവറില്‍ വെള്ളം കയറിയതോടെ ഒരു ലൈനില്‍ മാത്രമാണ് ഗതാഗതം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: