കോഴിക്കോട്: നിപ വൈറസ് വാഹകര്‍ വവ്വാലുകളെന്ന പ്രചാരണം മലയോര മേഖലകളില്‍ വാഴക്കര്‍ഷകര്‍ക്ക് ഇരുട്ടടിയായി. വവ്വാലുകള്‍ വാഴക്കുലകളില്‍ എത്തുന്നു എന്ന പ്രചാരണമാണ് തകൃതിയായി നടക്കുന്നത്.
പഴം തിന്നാനും തേന്‍ കുടിക്കാനുമായി വാവലുകള്‍ വാഴത്തോട്ടങ്ങളില്‍ എത്തുമ്പോള്‍ അവയുടെ സ്രവങ്ങള്‍ കുലകളില്‍ ഉണ്ടാവുമെന്നാണ് പറയുന്നത്. കോഴിക്കോടും സമീപ ജില്ലകളിലും പലയിടത്തും വാഴക്കൃഷി ധാരാളമുണ്ട്. നിപയുടെ ഉറവിടം വാവലുകളാണെന്ന പ്രചാരം വ്യാപകമായതോടെ വിപണിയില്‍ വാഴപ്പഴവും പച്ചക്കായയും വാങ്ങുന്നവര്‍ നന്നായി കുറഞ്ഞതായി കച്ചവടക്കാര്‍ പറഞ്ഞു. ഇതോടെ വാഴക്കുല വിപണിയില്‍ വലിയ തളര്‍ച്ച ഉണ്ടായി.
സാഹചര്യം മുതലെടുത്ത് മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കുറഞ്ഞവിലയ്ക്ക് വാഴക്കുലകള്‍ ഇറക്കുന്നതും കര്‍ഷകരെ വെട്ടിലാക്കി. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: