കോഴിക്കോട്: മദ്യവും മയക്കുമരുന്നും നല്കി യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. അത്തോളി സ്വദേശികളായ നിജാസ്, ഷുഹൈബ് എന്നിവരാണ് ശനിയാഴ്ച അറസ്റ്റിലായത്. ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. സംഭവത്തില്‍ അത്തോളി സ്വദേശികളായ കോളിയോട്ടുതാഴ കവലയില്‍ മീത്തല്‍ വീട്ടില്‍ കെ.എ. അജ്നാസ്, നെടുവില്‍ പൊയില്‍ വീട്ടില്‍ എന്‍.എസ്. ഫഹദ് എന്നിവരെ പോലീസ് വെള്ളിയാഴ്ച തന്നെ അറസ്റ്റ് ചെയ്തു.
കൊല്ലം സ്വദേശിയായ യുവതിയാണ് കോഴിക്കോട് ചേവരമ്പലത്തെ ഫ്ളാറ്റില്‍ കൂട്ടബലാത്സംഗത്തിന് ഇരയായത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. അജ്നാസും യുവതിയും രണ്ട് വര്‍ഷം മുമ്പ് ടിക്ക്ടോക്കിലൂടെയാണ് പരിചയത്തിലായത്. അജ്നാസ് യുവതിയെ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തി. റെയില്‍വേ സ്റ്റേഷനിലെത്തിയ യുവതിയെ അജ്നാസും ഫഹദും ചേര്‍ന്നാണ് ഫ്ളാറ്റിലെത്തിച്ചത്. തുടര്‍ന്ന് ഇരുവരും യുവതിയെ പീഡിപ്പിക്കുകയായിരുന്നു.
ഫ്ളാറ്റില്‍ നേരത്തെ മുറിയെടുത്ത് താമസിച്ച ഇവരുടെ രണ്ട് സുഹൃത്തുക്കളും യുവതിയെ പീഡിപ്പിച്ചു. അതിക്രൂരമായ പീഡനത്തിന് ഇരയായി അബോധാവവസ്ഥയിലായ യുവതിയെ പ്രതികള്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് രക്ഷപ്പെടുകയായിരുന്നു. ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
വെള്ളിയാഴ്ച ആശുപത്രിയില്നിന്ന്ഡിസ്ചാര്ജ്ചെയ്ത യുവതി നാട്ടിലേക്ക്പോയി. അസി. കമീഷണര്‍ക്ക് പുറമേ ചേവായൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ കെ. ചന്ദ്രമോഹന്, എസ്.ഐമാരായ എസ്. ഷാന്‍, അഭിജിത്ത്, മയക്കുമരുന്ന വിരുദ്ധ സംഘമായ ഡെന്‍സാഫിലെ അംഗങ്ങളായ എ.എസ്.ഐ ഷാഫി, അഖിലേഷ്, ജോമോന്, ജിനേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ ഫ്ലാറ്റിലെത്തിച്ച് തെളിവെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ റിമാന്‍ഡിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: