ന്യൂയോര്‍ക്ക്: കാനഡയുടെ കൗമാരതാരം ലെയ്ല ഫെര്‍ണാണ്ടസ് യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ പ്രവേശിച്ചു. പത്തൊമ്പതുകാരിയായ ലെയ്ല സെമിയില്‍ രണ്ടാം സീഡായ ആര്യന സെബലങ്കയെ അട്ടിമറിച്ചു. ഇതാദ്യമായാണ് ലെയ്ല ഒരു ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടക്കുന്നത്.
ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈല്‍ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ലെയ്ല ജയിച്ചുകയറിയത്. സ്കോര്‍: 7-6, 4-6, 6-4. മത്സരം രണ്ടര മണിക്കൂര്‍ നീണ്ടുനിന്നു. യുഎസ് ഓപ്പണില്‍ ലെയ്ല അട്ടിമറിക്കുന്ന നാലാമത്തെ മുതിര്‍ന്ന സീഡ് താരമാണ് സെബലങ്ക. മൂന്നാം സീഡ്് നവോമി ഒസാക്ക, പതിനാറാം സീഡ് എയ്ഞ്ചലിക് കെര്‍ബര്‍, അഞ്ചാം സീഡ് എലന സ്വിറ്റോലിന എന്നിവരെയാണ് ലെയ്ല മുന്‍ റൗണ്ടുകളില്‍ പരാജയപ്പെടുത്തിയത്. ഒരു വിജയം കൂടി നേടിയാല്‍ ലെയ്ലയ്ക്ക്്് കിരീടം സ്വന്തമാകും.
നാളെ നടക്കുന്ന ഫൈനലില്‍ ലെയ്ല ഫെര്‍ണാണ്ടസ്് ബ്രിട്ടന്റെ കൗമാര താരം എമ്മ റാഡുകാനുവിനെ നേരിടും. സീഡ് ചെയ്യപ്പെടാത്ത താരമായ എമ്മ പതിനേഴാം സീഡായ മരിയ സക്കാരിയെ അട്ടിമറിച്ചാണ് ഫൈനലില്‍ കടന്നത്. ഗ്രീക്ക താരമായ സക്കാരിയയെ 6-1, 6-4 എന്ന സ്കോറിനാണ് എമ്മ പരാജയപ്പെടുത്തിയത്. യോഗ്യതാ റൗണ്ടിലൂടെ മെയിന്‍ ഡ്രോയില്‍ കടന്ന്് യുഎസ് ഓപ്പണിന്റെ ഫൈനലിലെത്തുന്ന ആദ്യ താരമാണ് പതിനെട്ടുകാരിയായ എമ്മ റാഡുകാനു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: