മലയാളം ആന്തോളജി ചിത്രം ദി ഹോമോസാപിയന്സിന് തുടക്കമായി. തിരുവനന്തപുരം ഹോട്ടല്‍ സെവന് ഹില്‍സില്‍ വെച്ച് പൂജാ ചടങ്ങില്‍ പ്രശസ്ത സംവിധായകന് ടി. എസ്. സുരേഷ് ബാബു ഭദ്രദീപം തെളിയിച്ചു. ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഡ്രീം ഫോര്‍ ബിഗ് സ്ക്രീന്‍ ആന്‍ഡ് വില്ലേജ് മൂവി ഹൗസിന്റെ ബാനറില്‍ അഖില്‍ ദേവ് എം.ജെ., ലിജോ ഗംഗാധരന്, വിഷ്ണു വി. മോഹന്‍, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
മുപ്പതു മിനിറ്റ് വീതമുള്ള നാല് കഥകളായാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കണ്ണന് നായര്‍, ആനന്ദ് മന്മഥന്, ജിബിന്‍ ഗോപിനാഥ്, ധനില്‍ കൃഷ്ണ, ബിജില്‍ ബാബു രാധാകൃഷ്ണന്, ദേവൂട്ടി ദേവു (ദക്ഷ വി നായര്‍), അപര്‍ണ സരസ്വതി, അനീറ്റ സെബാസ്റ്റ്യന്‍, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
സ്ത്രീപക്ഷ ആന്തോളജി സിനിമയായ ‘ദി ഹോമോസാപിയന്‍സി’ല്‍ ആധുനിക മനുഷ്യന്റെ മുഖമൂടിയണിഞ്ഞ പ്രാകൃത മനുഷ്യന് എന്ന കാഴ്ച്ചപ്പാടിലാണ് അവതരിപ്പിക്കുന്നത്. ഇന്നത്തെ മനുഷ്യന്റെ ചിന്തകളില്‍ എത്ര തന്നെ ആധുനികത നിറഞ്ഞാലും അവന്റെ ഉള്ളില്‍ വിട്ടു മാറാത്ത മതം, ജാതി, പുരുഷ മേധാവിത്വം എന്നിങ്ങനെയുള്ള ഇന്നും വിട്ടുമാറാത്ത മനസ്സുകളെ വിലയിരുത്തുകയുമാണ് ഈ ചിത്രത്തിലൂടെ .
വിഷ്ണു രവി രാജ്, എ.വി. അരുണ്‍ രാവണ്‍, കോളിന്‍സ് ജോസ്, മുഹമ്മദ് നൗഷാദ് എന്നിവര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഗോകുല്‍ ഹരിഹരന്, വിഷ്ണു രാധാകൃഷ്ണന്, മുഹമ്മദ് സുഹൈല്‍, അമല്‍ കൃഷ്ണ എന്നിവരുടേതാണ് തിരക്കഥ.
അജിത് സുധ്ശാന്ത്, അശ്വന്, സാന്ദ്ര മരിയ ജോസ് എന്നിവരുടെതാണ് സംഭാഷണം. ചിത്രസംയോജനം- ശരണ്‍ ജി.ഡി, എസ്.ജി. അഭിലാഷ്, സംഗീതം- ആദര്‍ശ് പി.വി., റിജോ ജോണ്‍, സബിന്‍ സലിം, ഗാനരചന-സുധാകരന് കുന്നനാട്, പ്രൊഡക്ഷന്‍ കണ്ട്രോളര്- രാമു മംഗലപ്പള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: