കോഴിക്കോട്: നര്‍ക്കോട്ടിക് ലൗ ജിഹാദ് വെളിപ്പെടുത്തലില്‍ പാലാ ബിഷപ്പിനെതിരെ മുസ്ലീം യുവജന സംഘടനയായ എസ്വൈഎസ്. പരാമര്‍ശത്തില്‍ ബിഷപ്പിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് നേതൃത്വം ആവശ്യപ്പെട്ടു. കേവലം നാക്കു പിഴയായി കാണാന്‍ സാധിക്കില്ലെന്നും പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും സുന്നി യുവജന സംഘം പറഞ്ഞു.
സഭയിലെ പെണ്‍കുട്ടികളെ തട്ടിയെടുക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതായി കഴിഞ്ഞ കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ സര്‍ക്കുലറില്‍ ബിഷപ്പ് ആരോപിച്ചിരുന്നു. അതിനു പിന്നാലെയാണ് തുറന്ന് ആരോപണങ്ങളുമായി പാലാ ബിഷപ്പ് രംഗത്ത് വരുന്നത്. നാര്‍ക്കോടിക് ജിഹാദ് പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
അതേസമയം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ആരോപണത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. സാമുദങ്ങളെ ഭിന്നിപ്പിക്കുന്നതാണ് ഈ പ്രസ്താവനയെന്നും മത സൗഹാര്‍ദ്ദം ഇത് ഇല്ലാതാക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചത്. അതേസമയം ബിഷപ്പ് ഉന്നയിച്ചതൊരു സാമൂഹിക ആശങ്ക മാത്രമാണ്. ബിഷപ്പിനെ വേട്ടയാടാന്‍ അനുവദിക്കില്ല. വിഷയത്തില്‍ നീതിയുക്തായ അന്വേഷണം നടത്തി യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് പാലാ നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് തോമസ് ആര്‍വി പ്രതികരിച്ചത്.
എന്നാല്‍ പ്രാദേശിക യൂണിറ്റ് പ്രസിഡന്റ് സംഘടനയോട് ആലോചിക്കാതെ പറഞ്ഞത് യൂത്ത് കോണ്‍ഗ്രസ് നിലപാട് അല്ല. സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കുന്ന ഒരു നിലപാടിവും യൂത്ത് കോണ്‍ഗ്രസ്സിന്റെ പിന്തുണയുണ്ടാവില്ല. എത് വിഷയത്തിലായാലും സംസ്ഥാന കമ്മിറ്റിയാണ് നിലപാട് വ്യക്തമാക്കുന്നതെന്നും യൂത്ത് കോണ്‍ഗ്രസ് തോമസിന്റെ പ്രസതാവനയെ തള്ളിക്കൊണ്ട് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: