തിരുവനന്തപുരം: കണ്ണൂര്‍ സര്‍വ്വകലാശാല പാഠ്യവിഷയത്തില്‍ ഗുരുജി ഗോള്‍വാള്‍ക്കറിനേയും സാവര്ക്കറിനേയും ഉള്‍പ്പെടുത്തിയത് സംബന്ധിച്ച് ഉയരുന്ന തര്‍ക്കം അനാവശ്യമെന്ന് ബിജെപി സംസ്ഥന വക്താവ് ബി. ഗോപാലകൃഷ്ണന്. പാഠ്യവിഷയത്തെ എതിര്‍ക്കുന്നവരുടെ വാദം ശുദ്ധ വിവരക്കേടാണ്. ഗുരുജി ഗോള്‍വാള്‍ക്കറും സാവര്‍ക്കറും ഭാരതീയരാണ്. ഇന്ത്യന്‍ രാഷ്ട്രീയ ചിന്തയില്‍ അവരുടെ വിചാരധാരയെ ആര്‍ക്കും നിഷേധിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
വിദേശികളായ മാര്‍ക്സിനേയും ലെനിനേയും പഠിപ്പിക്കാം സാവര്‍ക്കര്‍ പാടില്ലന്ന് പറയുന്നത് ഫാസിസ്റ്റ് വാദമാണ്. സാവര്‍ക്കറേയും ഗുരുജി ഗോള്‍വാള്‍ക്കറേയും പാഠ്യവിഷയം ഉള്‍പ്പെടുത്താന്‍ പാടില്ലന്ന് വാദിക്കുന്നവര്‍ താലിബാനിസമാണ് പറയുന്നതും ചെയ്യുന്നതുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്ത് പഠിപ്പിക്കണം എന്ന് തീരുമാനിക്കുന്നത് യൂണിവേര്‍സിറ്റിയുടെ കടമയും അധികാരവുമാണ്.
സാവര്‍ക്കറേയും ഗോള്‍വാള്‍ക്കറേയും പഠിപ്പിക്കരുതെന്ന് പറയുന്ന കേരള താലിബാനിസം മുസ്ളിം ലീഗിന്റെ സംഭവനയാണ്. ഇന്ത്യ ഇന്ന് ഭരിക്കുന്ന പ്രധാനമന്ത്രിയും ഇന്ത്യയുടെ രാഷ്ട്രപതിയും സാവര്‍ക്കറുടേയും ഗുരുജി ഗോള്‍വാള്‍ക്കറുടേയും വിചാരധാര പഠിച്ചവരും അതിനോട് ആദരവുള്ളവരുമാണ്. ഇന്ത്യ ഇന്ന് ചിന്തിക്കുന്നത് ഗോള്‍വര്‍ക്കറുടെ വിചാരധാരയിലൂടെയാണന്നതില് ആര്‍ക്കും സംശയമില്ല. അപ്പോഴാണ് ഈ അനാവിശ്യ വിവാദം സൃഷ്ടിക്കുന്നത്. ഇന്ത്യന്‍ പൊളിറ്റിക്കല്‍ തോട്ട് എന്ന ക്ലാസില്‍ ഇന്ന് വരെ പഠിക്കാത്തവരും കയറാത്തവരുമാണ് ഈ വിവാദത്തിന് പിന്നില്‍. ഗോള്‍വാള്‍ക്കറെ കുറിച്ച് മാത്രമല്ല ആര്‍എസ്എസിന്റെ ചിന്തയും സേവനപ്രവര്‍ത്തനവും പാഠ്യവിഷയമാക്കേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: