കോഴിക്കോട്: നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള അഞ്ച് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി. ഇതോടെ 73 പേരുടെ സാമ്പിളുകള്‍ നെഗറ്റീവായി. തുടര്‍ച്ചയായ നാലാം ദിവസവും പരിശോധന ഫലം നെഗറ്റീവായത് ആശ്വാസമാണെങ്കിലും ജില്ലയില്‍ ജാഗ്രത തുടരുകയാണ്.
നിപയുടെ ഉറവിടം കണ്ടെത്താനുളള പരിശോധനയും ഊര്‍ജ്ജിതമാക്കി. മൃഗസംരക്ഷണ വകുപ്പിനൊപ്പം പൂനൈ എന്‍ഐവിയില്‍ നിന്നുളള വിദഗ്ധ സംഘവും പരിശോധനക്കുണ്ട്. സ്രവമെടുക്കാന്‍ കാട്ടുപന്നിയെ പിടികൂടിയിട്ടുണ്ട്. പ്രദേശത്തെ വവ്വാലുകളെയും പിടിച്ച് സാമ്പിളെടുക്കും.
ചാത്തമംഗലത്ത് വീടുകള്‍ കേന്ദ്രീകരിച്ചുളള സര്‍വ്വേയില്‍ ഇതുവരെ അസ്വാഭാവിക മരണം കണ്ടെത്താനായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: