കാബൂള്‍: 20 വര്‍ഷം മുന്‍പുള്ള ഇരുണ്ട താലിബാന്‍ കാലത്തേക്ക് അഫ്ഗാനിസ്ഥാന്‍ പോകുകയാണ്. ഡോക്ടറേറ്റും ബിരുദാനന്തരബിരുദവും അനാവശ്യമെന്ന് പറയുന്നയാളാണ് താലിബാന്റെ വിദ്യാഭ്യാസമന്ത്രി ഷേഖ് മൊള്‍വി നൂറുള്ള മുനീര്‍. മഹാന്മാരായ താലിബാന്‍ നേതാക്കളും മുല്ലമാരും ഇതുവല്ലതും പഠിച്ചിട്ടാണോ എന്നും അദ്ദേഹം ചോദിക്കുന്നു.
എന്തിന് ഒരു സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് പോലുമില്ലാത്ത അവര്‍ ഇന്ന് മഹാന്മാരാണത്രെ. താലിബാന്‍ സര്‍ക്കാരിലെ മന്ത്രിമാരെ കണ്ട് ലോകം ഞെട്ടുകയാണ്. പലരും പിടികിട്ടാപ്പുള്ളികളായ ലോകോത്തര തീവ്രവാദികള്‍. ഇവരെല്ലാം പാകിസ്ഥാനിലെ മദ്രസ്സകളില്‍ നിന്നും ജിഹാദ് പഠിച്ചവര്‍.
ക്യൂബയിലെ കുപ്രശസ്തമായ ഗ്വാണ്ടനാമോ ബേ ജയിലില്‍ വിചാരത്തടവുകാരനായ ഖാലിദ് ഷേഖ് മുഹമ്മദ് ചൊവ്വാഴ്ച വിചാരണകേട്ടുകൊണ്ടിരിക്കുമ്പോള്‍ പൊട്ടിച്ചിരിക്കുകയാണ്. 2977 പേരുടെ മരണത്തിന് കാരണമായ യുഎസിലെ ട്വിന്‍ ടവറുകള്‍ തകര്‍ത്ത 9-11 തീവ്രവാദ ആക്രമണത്തിലെ പ്രതിയാണ് ഖാലിദ് ഷേഖ് മുഹമ്മദ്. ഇദ്ദേഹത്തിന്റെ സന്തോഷത്തിന്റെ ദിവസമായിരുന്നു ചൊവ്വാഴ്ച. കാരണം അന്നാണ് താലിബാന്‍ വക്താവ് െൈസബുള്ള മുജാഹിദ് താലിബാന്‍ സര്‍ക്കാരിലെ മന്ത്രിമാരെ പ്രഖ്യാപിച്ചത്. 33 അംഗമന്ത്രിസഭയില്‍ ഉള്ളത് 11 മുല്ലമാരും 9 മൗലവികളും.
പുതിയ താലിബാന്‍ മന്ത്രിമാരില്‍ ആറ് പേരെങ്കിലും പാകിസ്ഥാനിലെ ദാറുള്‍ ഉലൂം ഹഖാനിയ മതപഠനകേന്ദ്രത്തില്‍ നിന്നും പഠിച്ചിറങ്ങിയവരാണ്. ആയിരക്കണക്കിന് ഇസ്ലാമിക തീവ്രവാദികളെ സമ്മാനിച്ച ജിഹാദിന്റെ സര്‍വ്വകലാശാലയായാണ് ഈ മതപഠന കേന്ദ്രം അറിയപ്പെടുന്നത്.
യുഎസ് സര്‍ക്കാര്‍ പിടികിട്ടാപ്പുള്ളികളായി ദശലക്ഷക്കണക്കിന് ഡോളറുകള്‍ തലയ്‌ക്ക് വിലയിട്ട ആഗോള തീവ്രവാദികളാണ് പുതിയ ഇസ്ലാമിക ഭരണകൂടത്തിലെ നാല് ഉയര്‍ന്ന മന്ത്രിമാര്‍. കാബൂളില്‍ 58 പേരുടെ മരണത്തിനും 141 പേരുടെ പരിക്കിനും ഇടയാക്കിയ 2008ല്‍ നടന്ന ഇന്ത്യന്‍ എംബസിയിലെ ബോംബാക്രമണത്തിന്റെ മുഖ്യസൂത്രധാരനാണ് പുതിയ ആഭ്യന്തരമന്ത്രിയായ ഹഖാനി ശൃംഖലയില്‍പ്പെട്ട സിറാജുദ്ദീന്‍ ഹഖാനി. പാകിസ്ഥാന്റെ ചാരസംഘടനയായ ഐഎസ് ഐയുടെ പ്രിയങ്കരനാണ്. പാകിസ്ഥാന്‍ എന്തുപറഞ്ഞാലും അത് ചെയ്യും. ഇന്ത്യന്‍ എംബസിക്ക് മുന്നില്‍ ബോംബാക്രമണം നടത്തിയതിന് പിന്നിലും പാകിസ്ഥാന്റെ ബുദ്ധിയാണെന്ന് പറയുന്നു. ഭാവിയില്‍ ഇന്ത്യയ്‌ക്ക് ഇത് അപകടം ചെയ്യും. അഫ്ഗാന്‍ മണ്ണുപയോഗിച്ച് ഇന്ത്യയെ തകര്‍ക്കാനാണ് പാകിസ്ഥാന്റെ പദ്ധതി.
ഒരു അമേരിക്കന്‍ പൗരന്‍ ഉള്‍പ്പെടെ ആറ് പേരെ കൊന്ന് കാബൂളിലെ സെറീന ഹോട്ടലിന് മുന്‍പിലത്തെ ബോംബ് സ്‌ഫോടനത്തിന് പിന്നിലും സിറാജുദ്ദീന്‍ ഹഖാനി തന്നെ. ന്യൂയോര്‍ക്ക് ടൈംസ് പത്രപ്രവര്‍ത്തകന്‍ ഡേവിഡ് റോഡെയുടെ തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തതും ഹഖാനി തന്നെ. അമേരിക്കയുടെ രഹസ്യപ്പൊലീസായ എഫ് ബിഐ ഒരു കോടി ഡോളറാണ് ഹഖാനിയുടെ തലയ്‌ക്ക് വിലയിട്ടിരിക്കുന്നത്.
പാകിസ്ഥാന്റെ അനുഗ്രഹത്തോടെ ഭരണത്തിലേറിയവരാണ് താലിബാന്‍ സര്‍ക്കാര്‍. പ്രധാനമന്ത്രിയായ മുഹമ്മദ് ഹസ്സന്‍ അഖുന്‍ദ് ബാമിയാനിലെ ബുദ്ധപ്രതിമകള്‍ തകര്‍ത്ത തീവ്രവാദിയാണ്. താലിബാന്റെ ജന്മനാടായ കാണ്ഡഹാറില്‍ നിന്നും വരുന്ന ഇദ്ദേഹം പഠിച്ചത് പാകിസ്ഥാനിലെ മദ്രസകളില്‍. യുഎസ് സംസ്‌കാരത്തെ അങ്ങേയറ്റം വെറുക്കുന്നവരാണ് ഇവര്‍. ഒന്നിച്ചിരുന്ന് പ്രവര്‍ത്തിക്കാന്‍ പറ്റാത്ത, ഇടയ്‌ക്കിടെ മനോവികാരങ്ങള്‍ മാറിമറിയുന്ന വ്യക്തിയാണ് മുഹമ്മദ് ഹസ്സന്‍ അഖുന്‍ദ് എന്ന് അമേരിക്ക തന്നെ സാക്ഷ്യപ്പെടുത്തുന്നു. 2001 ജനവരിയില്‍ ഐക്യരാഷ്‌ട്രസഭ തീവ്രവാദിയായി മുദ്രകുത്തിയ നേതാവാണ് അഖുന്‍ദ്. ഇദ്ദേഹം കാണ്ഡഹാറിലെ ഗവര്‍ണറായിരുന്നു.
മുല്ല മുഹമ്മദ് ഒമറിന്റെ മകനായ മുല്ല യാക്കൂബാണ് പ്രതിരോധ മന്ത്രി. യുഎസ് അഫ്ഗാനിസ്ഥാനെ ആക്രമിക്കാന്‍ കാരണം മുല്ല ഒമറാണ്. ഒസാമ ബിന്‍ ലാദനെ അമേരിക്കയ്‌ക്ക് വിട്ടുകൊടുക്കില്ലെന്ന് വാശിപിടിച്ച വ്യക്തിയാണ് മുല്ല ഒമര്‍. ആ തീവ്രവാദിയുടെ മകനായ മുല്ല യാക്കൂബും അമേരിക്കയുടെ ലിസ്റ്റില്‍ പെട്ട തീവ്രവാദിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: