മലപ്പുറം : ചന്ദ്രികയുടെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസുമായി ബന്ധപ്പെട്ട് കെ.ടി. ജലീല്‍ നാളെ എന്‍ഫോഴ്സ്മെന്റ് മുമ്പാകെ ഹാജരാകും. നോട്ടീസ് നല്‍കിയത് പ്രകാരം തെളിവുകള്‍ ഹാജരാക്കുന്നതിന് വേണ്ടിയാണ് എന്‍ഫോഴ്മെന്റ് യൂണിറ്റില്‍ എത്തുന്നത്.
എആര്‍ നഗര്‍ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സമെന്റ് മുമ്പാകെ ജലീല്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ മൊഴി നല്‍കിയത് മുഖ്യമന്ത്രി തള്ളിയിരുന്നു. ഇക്കാര്യം എന്‍ഫോഴ്സ്മെന്റ് അല്ല അന്വേഷിക്കേണ്ടതെന്നും പിണറായി മറുപടി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ബുധനാഴ്ച സമൂഹ മാധ്യമങ്ങളില്‍ ജലീല്‍ പോസ്റ്റും ഇട്ടതിന് പിന്നാലെയാണ് എന്‍ഫോഴ്സ്മെന്റ് മുമ്പാകെ ഹാജരാവുന്നത്.
അതേസമയം എആര്‍ നഗര്‍ ബാങ്ക് ക്രമക്കേടില്‍ ഇഡി അന്വേഷണം ആവശ്യപ്പെട്ടതില്‍ ജലീലിനെതിരെ സിപിഎമ്മില്‍ അതൃപ്തി ഉടലെടുത്തിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയുമായുള്ള പോരാണ് ഇതിന് പിന്നിലെന്നാണ് സിപിഎം നിലപാട്.
കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെ പാര്‍ട്ടി മുഖം തിരിക്കുമ്പോള്‍ ജലീലിന്റെ ഭാഗത്തുനിന്നുണ്ടായ നടപടികള്‍ ശരിയായില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. അതേസമയം കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഏഴ് തെളിവുകള്‍ പക്കലുണ്ട്. എന്‍ഫോഴ്സ്മെന്റ് മുമ്പാകെ ഇത് ഹാജരാക്കുമെന്ന് ജലീല്‍ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: