Sunday, May 18, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിദ്യാഭ്യാസമേഖലയിലെ പുതിയ മാറ്റങ്ങള്‍ നയാധിഷ്ഠിതം മാത്രമല്ല, പങ്കാളിത്ത അടിസ്ഥാനത്തിലുള്ളതു കൂടിയാണ്: പ്രധാനമന്ത്രി

ഇന്ത്യയിലെ അധ്യാപകര്‍ ആഗോള നിലവാരം പുലര്‍ത്തുക മാത്രമല്ല, അവര്‍ക്കു സവിശേഷമായ മൂലധനവും ഉണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു

Janmabhumi Online by Janmabhumi Online
Sep 8, 2021, 09:10 am IST
in Education
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി:’എല്ലാവരുടെയും പിന്തുണ, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം’ എന്നിവയ്‌ക്കൊപ്പം ‘എല്ലാവരുടെയും പരിശ്രമം’ എന്ന രാജ്യത്തിന്റെ ദൃഢനിശ്ചയത്തിനായുള്ള വേദിപോലെയാണ് ‘വിദ്യാഞ്ജലി 2.0’  എന്ന്  പ്രധാനമന്ത്രി നരേന്ദ്ര മോദി.എല്ലാ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെയും ബന്ധിപ്പിക്കുന്ന മികച്ച മാര്‍ഗമായി എന്‍-ഡിയര്‍ പ്രവര്‍ത്തിക്കുമെന്ന് ശിക്ഷക് പര്‍വിന്റെ ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്ത്  പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യന്‍ ആംഗ്യഭാഷാ നിഘണ്ടു (യൂണിവേഴ്‌സല്‍ ഡിസൈന്‍ ഓഫ് ലേണിംഗിന് അനുസൃതമായി ശ്രവണവൈകല്യമുള്ളവര്‍ക്കുള്ള ഓഡിയോയും എഴുത്തും ഉള്‍പ്പെടുത്തിയ ആംഗ്യഭാഷാ വീഡിയോ), സംസാരിക്കുന്ന പുസ്തകങ്ങള്‍ (കാഴ്ചവൈകല്യമുള്ളവര്‍ക്കുള്ള ഓഡിയോ ബുക്കുകള്‍), സിബിഎസ്ഇ സ്‌കൂള്‍ നിലവാര ഉറപ്പ് നല്‍കല്‍-മൂല്യനിര്‍ണയ ചട്ടക്കൂട്, നിപുണ്‍ ഭാരതിനായുള്ള നിഷ്ഠ അധ്യാപകരുടെ പരിശീലന പരിപാടി, വിദ്യാഞ്ജലി പോര്‍ട്ടല്‍ (സ്‌കൂള്‍ വികസനത്തിനായി വിദ്യാഭ്യാസ സന്നദ്ധപ്രവര്‍ത്തകര്‍/ദാതാക്കള്‍/സിഎസ്ആര്‍ നിക്ഷേപകര്‍ എന്നിവര്‍ക്കു സൗകര്യപ്രദമാകുന്നതിന്) എന്നിവയ്‌ക്കും അദ്ദേഹം തുടക്കം കുറിച്ചു.

ദേശീയ പുരസ്‌കാരം ലഭിച്ച അധ്യാപകരെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

ദേശീയ വിദ്യാഭ്യാസ നയരൂപവല്‍ക്കരണത്തിന്റെയും നടപ്പാക്കലിന്റെയും ഓരോ തലത്തിലും വിദ്യാഭ്യാസ വിചക്ഷണര്‍, വിദഗ്ധര്‍, അധ്യാപകര്‍ എന്നിവര്‍ നല്‍കിയ സംഭാവനകളെ പ്രധാനമന്ത്രി പ്രശംസിച്ചു. ഈ പങ്കാളിത്തം പുതിയ തലത്തിലേക്കു കൊണ്ടുപോകാനും സമൂഹത്തെ അതില്‍ ഉള്‍പ്പെടുത്താനും അദ്ദേഹം എല്ലാവരോടും അഭ്യര്‍ത്ഥിച്ചു. വിദ്യാഭ്യാസ മേഖലയിലെ പുതിയ മാറ്റങ്ങള്‍ നയാധിഷ്ഠിതം മാത്രമല്ല, പങ്കാളിത്ത അടിസ്ഥാനത്തിലുള്ളതു കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പൊതുജന പങ്കാളിത്തം വീണ്ടും ഇന്ത്യയുടെ ദേശീയ സ്വഭാവഗുണമായി മാറുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ആറേഴു വര്‍ഷമായി, കരുത്തുറ്റ പൊതുജന പങ്കാളിത്തത്താല്‍, സങ്കല്‍പ്പിക്കാന്‍ പോലും പ്രയാസമുള്ള നിരവധി കാര്യങ്ങള്‍ ഇന്ത്യയില്‍ നടപ്പാക്കി. സമൂഹം ഒന്നിച്ച് എന്തെങ്കിലും ചെയ്യുമ്പോള്‍, തക്കതായ ഫലം ഉറപ്പാണ്, അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസം ഉള്‍പ്പെടുത്തല്‍ മാത്രമല്ല ഏതൊരു രാജ്യത്തിന്റെയും പുരോഗതിക്ക് ആവശ്യം, അതു തുല്യമായിരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. നാഷണല്‍ ഡിജിറ്റല്‍ ആര്‍ക്കിടെക്ചര്‍, അതായത് എന്‍-ഡിയര്‍, വിദ്യാഭ്യാസത്തിലെ അസമത്വം ഇല്ലാതാക്കാനും ആധുനികവല്‍ക്കരണത്തിലും സുപ്രധാന പങ്കുവഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാങ്കിംഗ് മേഖലയില്‍ യുപിഐ സംവിധാനം വിപ്ലവം സൃഷ്ടിച്ചതുപോലെ വിവിധ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഒരു ‘സൂപ്പര്‍-കണക്ട്’ ആയി എന്‍-ഡിയര്‍ പ്രവര്‍ത്തിക്കും. സംസാരിക്കുന്ന പുസ്തകങ്ങളും ഓഡിയോബുക്കുകളും പോലുള്ള സാങ്കേതികവിദ്യയെ രാജ്യം വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പാഠ്യപദ്ധതി, അധ്യയനം, വിലയിരുത്തല്‍, അടിസ്ഥാനസൗകര്യം, ഉള്‍പ്പെടുത്തിയ പരിശീലനങ്ങള്‍, ഭരണനിര്‍വഹണം തുടങ്ങിയ മാനദണ്ഡങ്ങള്‍ക്കുള്ള പൊതുവായ ശാസ്ത്രീയ ചട്ടക്കൂടിന്റെ അഭാവം, ഇന്ന് പ്രവര്‍ത്തനക്ഷമമാക്കിയ സ്‌കൂള്‍ ഗുണനിലവാര മൂല്യനിര്‍ണ്ണയ- ഉറപ്പുനല്‍കല്‍ ചട്ടക്കൂട് (എസ്‌ക്യൂഎഎഎഫ്) കണക്കിലെടുക്കും. ഈ അസമത്വം പരിഹരിക്കാന്‍ എസ്‌ക്യൂഎഎഎഫ് സഹായിക്കും.

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ നമ്മുടെ അധ്യാപകര്‍ പുതിയ സംവിധാനങ്ങളെയും സാങ്കേതികതകളെയുംകുറിച്ചു വേഗത്തില്‍ പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘നിഷ്ഠ’ പരിശീലന പരിപാടികളിലൂടെ ഈ മാറ്റങ്ങള്‍ക്കു രാജ്യം അധ്യാപകരെ സജ്ജമാക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.

ഇന്ത്യയിലെ അധ്യാപകര്‍ ആഗോള നിലവാരം പുലര്‍ത്തുക മാത്രമല്ല, അവര്‍ക്കു സവിശേഷമായ മൂലധനവും ഉണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ഈ സവിശേഷ മൂലധനം, ഈ സവിശേഷ ശക്തി അവരുടെ ഉള്ളിലുള്ള ഇന്ത്യന്‍ സംസ്‌കാരമാണ്. നമ്മുടെ അദ്ധ്യാപകര്‍ അവരുടെ ജോലിയെ തൊഴിലായി മാത്രമല്ല കണക്കാക്കുന്നത്. സഹജീവിസ്‌നേഹം, പരിശുദ്ധമായ ധാര്‍മിക കര്‍ത്തവ്യം എന്നിവയാല്‍ അടയാളപ്പെടുത്തിയതാണ് അവരുടെ അധ്യയനമെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് അധ്യാപകനും വിദ്യാര്‍ഥികളും തമ്മിലുള്ളത് തൊഴില്‍പരമായ ബന്ധത്തിനുപരിയായി കുടുംബബന്ധമായി മാറുന്നത്. ഈ ബന്ധം ജീവിതകാലത്തേയ്‌ക്കു മുഴുവനുള്ളതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags: narendramodiദേശീയ വിദ്യാഭ്യാസ നയം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം തുറമുഖം നിലവിലെ സ്ഥിതിയിലെത്തിച്ചത് നരേന്ദ്ര മോദി, മകളുടെ കമ്പനിയില്‍ അച്ഛന്റെ പേരില്‍ പലരും പണം കൊടുക്കുന്നു; രാജീവ് ചന്ദ്രശേഖര്‍

India

കോണ്‍ഗ്രസ് എന്തേ ആറ് ദശകത്തോളം ഇന്ത്യ ഭരിച്ചപ്പോള്‍ ജാതി സെന്‍സസ് നടത്തിയില്ല, ഇപ്പോള്‍ മോദി സര്‍ക്കാര്‍ ഇതും ചെയ്യുന്നു: സംപിത് പത്ര

India

രാജ്യത്ത് ഓറഞ്ച് സമ്പദ് വ്യവസ്ഥയുടെ ഉദയത്തിന്റെ സമയം: നരേന്ദ്രമോദി

Kerala

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന് ബോംബ് ഭീഷണി

Kerala

നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ 2 ദിവസം ഗതാഗത നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

യൂണിയന്‍ ബാങ്കിന്റെ ഓഹരിവില കൂപ്പുകുത്തിച്ച രണ്ടു ലക്ഷം പുസ്തകങ്ങള്‍ പ്രിന്‍റ് ചെയ്യാനുള്ള വിവാദം; പ്രശ്നപരിഹാരത്തോടെ ഓഹരി കുതിച്ചു

ആകാശ് ഭാസ്കരന്‍ (ഇടത്ത്)

വെറുമൊരു സഹസംവിധായകനായി വന്ന ആകാശ് ഭാസ്കരന്‍, പിന്നെ നിര്‍മ്മാതാവായി കോടികളുടെ സിനിമകള്‍ പിടിക്കുന്നു…ഇഡി എത്തി

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു

റാപ്പര്‍ വേടന്റെ പരിപാടിയില്‍ തിക്കും തിരക്കും: പൊലീസ് ലാത്തി വീശി, 15 പേര്‍ക്ക് പരിക്ക്

മാര്‍പ്പാപ്പയുടെ പ്രബോധനം പ്രത്യാശാജനകം- ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: 2 പേര്‍ പൊലീസ് കസ്റ്റഡിയില്‍

മഞ്ഞപ്പിത്തം ബാധിച്ച സഹോദരങ്ങളില്‍ രണ്ടാമത്തെ ആളും മരിച്ചു

പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയതിന്‍റെ പേരില്‍ പിടിയിലായ ജ്യോതി മല്‍ഹോത്ര പാകിസ്ഥാനിലെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്‍റെ സഹോദരനായ നവാസ് ഷെരീഫിന്‍റെ മകള്‍ മറിയം ഷെറീഫുമായി പാകിസ്ഥാനിലെത്തി സംസാരിക്കുന്നു.

പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയ ഹരിയാനയിലെ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്ഥാനില്‍ പോയി മറിയം നവാസിനെ കണ്ടു

മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമെന്ന് തമിഴ്‌നാട് : സുപ്രീംകോടതിയില്‍ പുതിയ സത്യവാംഗ്മൂലം നല്‍കി

കോഴിക്കോട് ചികിത്സാപ്പിഴവ് കാരണം ഗര്‍ഭസ്ഥശിശു മരിച്ചെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies