തിരുവനന്തപുരം : മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരായ അഴിമതി ആരോപണം തള്ളിയതിന് പിന്നാലെ മുഖ്യമന്ത്രിക്ക് തന്നെ ശാസിക്കാം തിരുത്താമെന്നും കെ.ടി. ജലീല്‍ എംഎഎല്‍എ. മുഖ്യമന്ത്രി പിണറായി വിജയന് തനിക്ക് പിതൃ തുല്യനാണ്. അദ്ദേഹത്തിന് തന്നെ ശാസിക്കാനുള്ള എല്ലാ അധികാരവുമുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
എആര്‍ നഗര്‍ ബാങ്ക് ആരോപണവുമായി ബന്ധപ്പെട്ട് അടുത്തിടെ കെ.ടി. ജലീല്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റില്‍ മൊഴി നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയന് തള്ളിയിരുന്നു. എന്‍ഫോഴ്സ്മെന്റല്ല ഇക്കാര്യം അന്വേഷിക്കേണ്ടതെന്നും പിണറായി വ്യക്തമാക്കി. അതിനു പിന്നാലെയാണ് ജലീല്‍ ഫേസബുക്കിലൂടെ പ്രതികരിച്ചിരിക്കുന്നത്.
ജീവിതത്തില്‍ ഇന്നുവരെ ഒരു നയാപൈസയുടെ അഴിമതി നടത്തിയിട്ടില്ല. ഒരു രൂപയുടെ കള്ളപ്പണ ഇടപാടിലും പങ്കാളിയായിട്ടില്ല. ലോകത്തെവിടെയും പത്തു രൂപയുടെ അവിഹിത സമ്പാദ്യവുമില്ല. അതുകൊണ്ടു തന്നെ ലീഗ് രാഷ്ട്രീയത്തെ ക്രിമിനല്‍ വല്കരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിന്റെ കള്ളപ്പണ ഹവാല ഇടപാടുകള്‍ക്കെതിരെയും അനധികൃത സ്വത്തു സമ്പാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരും. ട്രോളന്മാര്ക്കും വലതുപക്ഷ സൈബര്‍ പോരാളികള്‍ക്കും കഴുതക്കാമം കരഞ്ഞു തീര്‍ക്കാമെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: