തിരുവനന്തപുരം: കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണക്കേസില്‍ വീണ്ടും ട്വിസ്റ്റ്. കുഞ്ഞാലിക്കുട്ടിക്ക് ആശ്വാസമായത് ഇക്കാര്യത്തില്‍ കെ.ടി. ജലീലിനെ തള്ളിക്കൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാണ്. 1021 കോടിയുടെ ആരോപണവും വ്യാജഅക്കൗണ്ടുകള്‍ വഴി പണം നിക്ഷേപിച്ചതുമടക്കം കെ.ടി. ജലീല്‍ ഉന്നയിച്ച ആരോപണങ്ങളെ പിന്തുണയ്‌ക്കുന്നതിന് പകരം സഹകരണബാങ്ക് അഴിമതിക്കേസുകളില്‍ ഇഡി ഇടപെടേണ്ടതില്ലെന്ന നിലപാടാണ് പിണറായി ചൊവ്വാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ത്തിയത്.
എആര്‍ നഗര്‍ സഹകരണ ബാങ്ക് അഴിമതി ആരോപണത്തില്‍ മുന്‍മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീലിനെ തള്ളുന്ന രീതിയിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. “ഇ ഡി അന്വേഷിക്കണമെന്ന ആവശ്യം സാധാരണ നിലയിൽ ഉന്നയിക്കാൻ പാടില്ലാത്ത ആവശ്യമാണ്. സഹകര മേഖല ഇഡി കൈകാര്യം ചെയ്യേണ്ട വിഷയമല്ല. സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലുള്ള വിഷയമാണ്,” മുഖ്യമന്ത്രി പറഞ്ഞു.
“ഇഡി കുറേ ചോദ്യം ചെയ്തതിന് ശേഷം കെ ടി ജലീലിന് ഇഡിയോടുള്ള വിശ്വാസം കൂടിയിട്ടുണ്ട്. ജലീല്‍ ഉന്നയിച്ച വിഷയം സഹകരണ വകുപ്പ് പരിശോധിച്ചതും നടപടിയെടുത്തിട്ടുള്ളതുമാണ്. കോടതി സ്‌റ്റേയുള്ളതിനാലാണ് കൂടുതല്‍ നടപടിയില്ലാത്തത്, ” മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെയും ജലീലിന്റെയും വിരുദ്ധനിലപാടുകള്‍ കുഞ്ഞാലിക്കുട്ടിക്ക് ഭാവിയില്‍ സഹായകരമാവും. ഇതോടെ ഇഡിയുടെ ഇടപെടലും അനിശ്ചിതത്വത്തിലായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: