തിരുവനന്തപുരം: ഏ ആര് നഗര്‍ സഹകരണ ബാങ്ക് അഴിമതി ഇ ഡി അന്വേഷിക്കണമെന്ന ആവശ്യം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്. പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ഏ ആര് നഗര്‍ സഹകരണ ബാങ്ക് അഴിമതി ഇ ഡി അന്വേഷിക്കണമെന്ന് മുന്‍മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീലാണ് ആവശ്യപ്പെട്ടത്. ഇ ഡി ഓഫീസിലെത്തി ജലീല്‍ മൊഴി നല്‍കുകയും ചെയ്തു.
കെ ടി ജലീലിനെ ഇഡി കുറേ ചോദ്യം ചെയ്തതിന് ശേഷം അദ്ദേഹത്തിന് ഇഡിയോടുള്ള വിശ്വാസം കൂടിയിട്ടുണ്ടെന്ന് ഇതിനുള്ള മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
ഇ ഡി അന്വേഷിക്കണമെന്ന ആവശ്യം സാധാരണ നിലയില്‍ ഉന്നയിക്കാന്‍ പാടില്ലാത്ത ആവശ്യമാണ്. സഹകര മേഖല ഇഡി കൈകാര്യം ചെയ്യേണ്ട വിഷയമല്ല. സംസ്ഥാന സര്‍ക്കാറിന്റെ പരിധിയിലുള്ള വിഷയമാണ്.ജലീല്‍ ഉന്നയിച്ച വിഷയം സഹകരണ വകുപ്പ് പരിശോധിച്ചതും നടപടിയെടുത്തിട്ടുള്ളതുമാണ്. കോടതി സ്റ്റേയുള്ളതിനാലാണ് കൂടുതല്‍ നടപടിയില്ലാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: