കൊച്ചി : നെട്ടൂരില്‍ സൈന്‍ ബോര്‍ഡ് നിര്‍മാണശാലയും പാര്‍ക്ക് ചെയ്തിരുന്ന ബൈക്കും കത്തിനശിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ നാലരയോടെ നെട്ടൂരിലെ പള്ളി സ്റ്റോപ്പില്‍ ജൂബിലി റോഡിലാണ് തീപിടിത്തമുണ്ടായത്.
ഉറങ്ങിക്കിടന്നിരുന്ന രണ്ട് ജീവനക്കാര്‍ ഓടി രക്ഷപെട്ടതിനാല്‍ ആളപായമുണ്ടായില്ല. തീപ്പിടിത്തത്തില്‍ മെഷീനുകള്‍ പൂര്‍ണമായി കത്തിനശിച്ചു. സ്വിച്ച് ബോര്‍ഡ് ഇരുന്ന ഭാഗം തീപിടിച്ചിട്ടില്ലാത്തതിനാല് ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ദുരൂഹതയുണ്ടോ എന്നും പോലീസ് പരിശോധിച്ചു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: