തിരുവനന്തപുരം: കോഴിക്കോട് നിപ വൈറസ് ബാധിച്ച് ബാലന് മരണമടഞ്ഞ സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനത്തോട് നിര്‍ദേശിച്ചു.
കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് സംസ്ഥാന ചീഫ് സെക്രട്ടറി വി.പി. ജോയിക്കയച്ച കത്തില്‍ അഞ്ച് നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. മലപ്പുറം, കണ്ണൂര്‍, വയനാട് ജില്ലകളില്‍ ജാഗ്രത പാലിക്കുക. നിരീക്ഷണം ശക്തമാക്കുക, കണ്ടെയ്ന്മെന്റ് മേലകളില്‍ പുതിയ കേസുകള്‍ ഉണ്ടോയെന്ന് കണ്ടെത്തുക. രോഗികളുമായി സമ്പര്‍ക്കമുണ്ടായവരെ (പ്രൈമറി, സെക്കണ്ടറി) കണ്ടെത്തുക. രോഗം പിടിപെടാന്‍ സാധ്യതയുള്ളവരെയും ലക്ഷണങ്ങള്‍ കാണിക്കുന്നവരെയും ക്വാറന്റൈന് ചെയ്യുക തുടങ്ങിയ നിര്‍ദേശങ്ങളാണ് കേന്ദ്രം നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: