കോഴിക്കോട്: നിപ സ്ഥിരീകരിച്ച പ്രദേശത്ത് പ്രതിരോധ നടപടികളുടെ ഭാഗമായി കര്‍ശന നിയന്ത്രണം തുടരും. ചാത്തമംഗലം പഞ്ചായത്ത് പൂര്‍ണമായും പ്രദേശത്തിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളും കണ്ടെയ്ന്മെന്റ് സോണാണ്. ഇവിടെങ്ങളില്‍ നിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാന്‍ അനുവദിക്കില്ല.
വാര്‍ഡുകളില്‍ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചു. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വില്പന കേന്ദ്രങ്ങള്‍ മാത്രമേ അനുവദിക്കൂ, രാവിലെ ഏഴ് മുതല്‍ 12 വരെ മാത്രം. മരുന്ന് ഷോപ്പുകള്‍ക്കും ആരോഗ്യ കേന്ദ്രങ്ങള്‍ക്കും സമയ പരിധിയില്ല. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല ബാങ്കുകള്‍ എന്നിവ ഉള്‍പ്പെടെ ഒരു സ്ഥാപനവും ഇനി ഒരു ഉത്തരവു വരെ തുറക്കാന്‍ പാടില്ല.
വീടുകളില്‍ താമസിക്കുന്നവര്‍ക്ക് അത്യാവശ്യ സാധനങ്ങള്‍ ദ്രുതപ്രതികരണ സേന അംഗങ്ങള്‍ മുഖേന ലഭ്യമാക്കും. നിത്യോപയോഗ സാധനങ്ങള്‍ കടകളില്‍ എത്തിച്ചു കൊടുക്കുന്ന വാഹനങ്ങള്‍ക്ക് മാത്രമേ അനുമതി നല്‍കൂ. മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള താമസക്കാരില്‍ മാരക രോഗത്തിന് ചികിത്സ, പരീക്ഷ, വിദേശരാജ്യങ്ങളിലേക്ക് പോകുന്നവര്‍ എന്നീ ആവശ്യങ്ങള്‍ക്കായും യാത്ര ചെയ്യുന്നതിന് ഇളവ് നല്‍കും.
പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസുകള്‍, പൊലീസ് സ്റ്റേഷന് എന്നിവ ചുരുങ്ങിയ ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാം. പഞ്ചായത്തുകളിലും വില്ലേജുകളിലും പൊതുജനങ്ങള്‍ എത്തുന്നത് വിലക്കും. പരമാവധി ഓണ്‍ലൈന്‍ സേവനങ്ങള്‍ നടപ്പാക്കും. വാര്‍ഡുകളിലെ പ്രധാന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചു. ദേശീയപാത, സംസ്ഥാന പാത വഴി യാത്ര ചെയ്യുന്നവരും ഈ വഴിയുള്ള ബസുകളും വിലക്ക് ഏര്‍പ്പെടുത്തിയ വാര്‍ഡുകളില്‍ ഒരിടത്തും വാഹനം നിര്‍ത്താന്‍ പാടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: