കോഴിക്കോട്: നിപയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി. പ്രദേശത്തെ വളര്‍ത്തുമൃങ്ങളില്‍ നിന്ന് മൃഗസംരക്ഷണ വകുപ്പ് സ്രവം ശേഖരിച്ചു. മരിച്ച കുട്ടിയുടെ വീട്ടിലെ ആടിന്റെ സ്രവം പരിശോധനയ്ക്കെടുത്തു. രണ്ടര മാസം മുന്‍പ് ആടിന് അസുഖം വന്നിരുന്നു. കാട്ടുപന്നികളില്‍ നിന്നും വവ്വാലുകളില്‍ നിന്നും സാമ്പിള്‍ ശേഖരിക്കും. പഴംതീനി വവ്വാലുകളുടെ സാന്നിധ്യം പരിശോധിക്കാന്‍ സമീപത്തെ മരത്തില്‍നിന്ന് റംബൂട്ടാന് പഴങ്ങളും ശേഖരിച്ചിട്ടുണ്ട്. ഇതില്‍നിന്നുള്ള പഴം കുട്ടി കഴിച്ചിരുന്നു.
കരുതല്‍ നടപടിയുടെ ഭാഗമായി ചാത്തമംഗലത്ത് പനിബാധിതരുടെ കണക്കെടുക്കും. ഒരു മാസത്തിനിടെ നിപ്പയ്ക്കു സമാനമായ ലക്ഷണങ്ങളോടെ മരിച്ചവരുടെ വിവരങ്ങളും ശേഖരിക്കും. ചാത്തമംഗലത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനും അവലോകന യോഗത്തില്‍ തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: