മലപ്പുറം: എ ആര് നഗര്‍ സഹകരണ ബാങ്കില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി കോടികളുടെ അഴിമതിപ്പണം കുഞ്ഞാലിക്കുട്ടി വെളുപ്പിച്ചെന്ന് കെ.ടി. ജലീലിന്റെ ആരോപണം.
257 കസ്റ്റമര്‍ ഐഡിയില്‍ 862 വ്യാജ അക്കൗണ്ടുകള്‍ ബാങ്കില്‍ ഉണ്ടാക്കി അഴിമതി പണം വെളുപ്പിച്ചെന്ന് ജലീല്‍ ആരോപിച്ചു. ഇത് ടൈറ്റാനിയം അഴിമതിയില്‍ ലഭിച്ച പണമാണെന്നും സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ച് ജലീല്‍ അഭിപ്രായപ്പെട്ടു
1021 കോടി രൂപയുടെ ക്രമക്കേടും കളളപ്പണ ഇടപാടുകളാണ് ബാങ്കില്‍ നടന്നതെന്നും ഈ തട്ടിപ്പിന്റെ സൂത്രധാരന്‍ പി.കെ കുഞ്ഞാലിക്കുട്ടിയും ബാങ്കിലെ സെക്രട്ടറിയും കുഞ്ഞാലിക്കുട്ടിയുടെ അനുയായിയുമായ ഹരികുമാറുമാണെന്നും ജലീല്‍ പറഞ്ഞു.
കുഞ്ഞാലിക്കുട്ടിയുടെ മകന് ആഷിഖ് വിദേശനാണയ ചട്ടം ലംഘിച്ച് മൂന്ന് കോടി രൂപ നിക്ഷേപിച്ചു. മുസ്ളീം ലീഗിന്റെ മുതിര്‍ന്ന നേതാക്കള്‍ക്ക് ബാങ്കില്‍ നിക്ഷേപവും വായ്പയുമുണ്ടെന്നും 50,000ത്തോളം ഇടപാടുകാരെ ഇവര്‍ വഞ്ചിച്ചെന്നും കെ.ടി ജലീല്‍ പറഞ്ഞു. അബ്ദുള്‍ റഹ്മാന് രണ്ടത്താണിക്ക് ഇങ്ങനെ അനധികൃതമായി 50 ലക്ഷം രൂപ വായ്പ നല്കി. ലീഗിനെതിരായ പോരാട്ടം കടുപ്പിച്ച ജലീല്‍ മുന്‍പ് ചന്ദ്രിക ദിനപത്രത്തിലെ 10 കോടിയുടെ കളളപ്പണ ഇടപാടില്‍ മൊഴിനല്‍കാന്‍ എന്‍ഫോഴ്സ്മെന്റിന് മുന്നില്‍ ഹാജരായിരുന്നു. വ്യാഴാഴ്ചയും കൊച്ചിയില്‍ ഇഡിയ്ക്ക് മുന്നില്‍ ജലീല്‍ ഹാജരാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: