ന്യൂദല്‍ഹി: ഇന്നു രാവിലെ ഏഴുവരെയുള്ള കണക്കനുസരിച്ച് 71,77,219 സെഷനുകളിലൂടെ രാജ്യത്താകെ 68.75 കോടിയിലേറെ (68,75,41,762) ഡോസ് വാക്സിന് നല്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,23,089 ഡോസുകളാണ് നല്‍കിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 43,903 പേര് സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,21,81,995 ആയി. ദേശീയ രോഗമുക്തി നിരക്ക് 97.44% ആണ്. തുടര്‍ച്ചയായ 71ാം ദിവസവും 50,000ത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം.
ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 1,03,60,805
രണ്ടാം ഡോസ് 84,80,456
മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 1,83,29,867
രണ്ടാം ഡോസ് 1,35,76,562
18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 27,17,37,284
രണ്ടാം ഡോസ് 3,43,00,303
45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 13,64,12,519
രണ്ടാം ഡോസ് 5,80,07,647
60നുമേല്‍ പ്രായമുള്ളവര്‍
ഒന്നാം ഡോസ് 8,95,41,322
രണ്ടാം ഡോസ് 4,67,94,997
ആകെ 68,75,41,762
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 38,948 പേര്‍ക്കാണ്. നിലവില്‍ രാജ്യത്തു ചികിത്സയിലുള്ളത് 4,04,874 പേരാണ്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 1.23 ശതമാനമാണ്. രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14,10,649 പരിശോധനകള്‍ നടത്തി. ആകെ 53.14 കോടിയിലേറെ (53,14,68,867) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 2.58 ശതമാനമാണ്. കഴിഞ്ഞ 73 ദിവസമായി ഇത് 3 ശതമാനത്തില്‍ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.76 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് കഴിഞ്ഞ 91 ദിവസമായി 5 ശതമാനത്തില്‍ താഴെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: