കാബൂള്‍: താലിബാന് നല്കിയ അന്ത്യശാസനം അഫ്ഗാനിസ്ഥാനില്‍ നടപ്പാക്കിത്തുടങ്ങി. ഇതിന്റെ ഭാഗമായി യൂണിവേഴ്സിറ്റികളില്‍ ഒരു ക്ലാസില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിട്ട് പഠിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കിടയില്‍ കര്‍ട്ടന്റെ മറ സ്ഥാപിച്ചുതുടങ്ങി.
കഴിയുന്നതും പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒന്നിച്ചിരുന്ന് പഠിക്കരുതെന്നാണ് താലിബാന്റെ അന്ത്യശാസനം. ഇനി അഥവാ അവര്‍ ഒന്നിച്ചിരുന്ന് പഠിക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ നിര്‍ബന്ധമായും ഇവര്‍ക്കിടയില്‍ കര്‍ട്ടനിട്ട് വേര്‍തിരിക്കണമെന്നും താലിബാന് പുതിയതായി പുറത്തിറക്കിയ നിബന്ധനകളില്‍ പറയുന്നു.
പെണ്‍കുട്ടികള്‍ക്ക് ബുര്‍ഖ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഒപ്പം മുഖം കൂടി മറയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ആമാജ് ന്യൂസ് ആണ് കര്‍ട്ടനിട്ട് വേര്‍തിരിച്ച ക്ലാസ്മുറികളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: