കൊല്ലം: കൊല്ലം ബീച്ച് മാലിന്യത്തില്‍ മുങ്ങുമ്പോഴും ശുചീകരണത്തിനായി കോര്പ്പറേഷന് വാങ്ങിയ വൃത്തിയാക്കല്യന്ത്രം കാണാനില്ല. സംസ്ഥാനത്തെ ആദ്യത്തെ ബീച്ച് ശുചീകരണ മെഷീനായാണ് ഇതിനെ അന്നത്തെ ഉദ്ഘാടകയായ മന്ത്രി മേഴ്സികുട്ടിയമ്മയും ഏറ്റുവാങ്ങിയ മേയര്‍ പ്രസന്ന ഏണസ്സും പറഞ്ഞത്.
വാങ്ങിയിട്ട് മൂന്ന് മാസം കഴിഞ്ഞിട്ടും ഇതുവരെയും മെഷീന് ബീച്ചില്‍ എത്തിയിട്ടില്ല. കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് വന്നതോടെ ബീച്ചില്‍ തിരക്കായി. ഇതോടെ ബീച്ചില്‍ മാലിന്യവും കുന്നുകൂടി. ഇവിടെ എത്തുന്നവര്‍ കച്ചവടകേന്ദ്രങ്ങളില്‍ നിന്നും വാങ്ങുന്ന സാധന അവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കടല്‍ത്തീരത്ത് ഉപേക്ഷിക്കുകയാണ്.
രണ്ട് കിലോമീറ്റര്‍ നീളം വരുന്ന ബീച്ചില്‍ മാലിന്യ നിക്ഷേപത്തിന്ആ വശ്യമായ ബിന്നുകള്‍ പോലും സ്ഥാപിച്ചിട്ടില്ല. ഇതുകാരണം ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ ബീച്ചില്‍ ചിതറി കിടക്കുകയാണ്. ഇത് ഭക്ഷിക്കാനെത്തുന്ന തെരുവ് നായയുടെ ശല്യം വേറെയും. ബീച്ചും പരിസര പ്രദേശങ്ങളും ശുചിയായി സൂക്ഷിക്കേണ്ടതിന്റെ ബോധവത്കരണ ബോര്‍ഡുകളും എവിടെയുമില്ല.
സംസ്ഥാന തീരദേശവികസന കോര്‍പ്പറേഷനാണ് കൊല്ലം കോര്പ്പറേഷന് ബീച്ച് ശുചീകരിക്കാനുള്ള മെഷീന് വാങ്ങിനല്‍കിയത്. ശാസ്ത്രീയമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഈ യന്ത്രം മണിക്കൂറില്‍ ഏഴ് കിലോമീറ്റര്‍ ശുചിയാക്കുമെന്നായിരുന്നു അവകാശവാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: