കോഴിക്കോട് : പുതുതായി അഞ്ച് പേർക്ക് കൂടി നിപ്പ രോഗലക്ഷ്ണങ്ങള്‍ കണ്ടതോടെ ആകെ രോഗ ലക്ഷണങ്ങളുള്ളവരുടെ എണ്ണം എട്ടായി ഉയർന്നു. ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.
ഇതിനിടെ നിപ്പ ബാധിച്ച് മരിച്ച 12 കാരന്റെ സമ്പർക്കപ്പട്ടികാലിസ്റ്റില് കൂടുതല്‍ പേരുകള്‍ കൂടി ചേര്‍ക്കപ്പെട്ടു. ഇപ്പോള്‍ ഈ ലിസ്റ്റില്‍ 251 പേരാണ് ഉള്ളത്. ഇന്നലെ 188 പേര് മാത്രമായിരുന്നു സമ്പര്‍ക്കപ്പട്ടികയിൽ ഉണ്ടായിരുന്നത്. 63 പേരെയാണ് പുതുതായി ഉൾപ്പെടുത്തിയത്.
നിപ്പ രോഗബാധയ്ക്ക് സാധ്യതയുള്ളവര്‍ 32 പേരാണുള്ളത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: