മുംബൈ: ആര്‍എസ്എസിനെ താലിബാനുമായി താരതമ്യം ചെയ്ത ബോളിവുഡ് ഗാനരചയിതാവും കവിയുമായ ജാവേദ് അഖ്തറിനെതിരെ ബിജെപിക്ക് പിന്നാലെ ശിവസേനയും. ജാവേദ് അഖ്തര്‍ ഈ പ്രസ്താവനയില്‍ മാപ്പ് പറയണമെന്ന ബിജെപി നിലപാട് ശിവസേനയും ആവര്‍ത്തിച്ചു.
ഇന്ത്യ മതസഹിഷ്ണുത നിലനില്‍ക്കുന്ന ഒരു ജനാധിപത്യരാജ്യമാണ്. ഈ രാജ്യത്തെ ഇസ്ലാമിക മൗലികവാദ സ്വഭാവമുള്ള താലിബാന് രാഷ്ട്രവുമായി ഒരു രീതിയിലും താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും ശിവസേന വ്യക്തമാക്കി. താലിബാനെ ആര്‍എസ്എസുമായി താരതമ്യം ചെയ്യുക വഴി ഹൈന്ദവസംസ്കാരത്തെ അധിക്ഷേപിക്കുകയാണ് ജാവേദ് അഖ്തര്‍ ചെയ്തതെന്നും ശിവസേന മുഖപത്രമായ ‘സാമ്ന’യില്‍ എഴുതി.
താലിബാന് സമൂഹത്തിനും മനുഷ്യരാശിക്കും ഏറ്റവും വലിയ ഭീഷണിയാണ്. അതിനെ മറ്റൊന്നുമായും താരതമ്യം ചെയ്യുന്നത് ശരിയല്ല. ജനാധിപത്യം നിലനില്‍ക്കാത്ത പാകിസ്ഥാനും ചൈനയും താലിബാനെ പിന്തുണക്കുന്നു. കാരണം ഇവിടങ്ങളിലൊന്നും മനുഷ്യാവകാശം ലവലേശം ഇല്ല. എന്നാല്‍ ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമാണ്. ആര്‍എസ് എസിനെ താലിബാനുമായി താരതമ്യം ചെയ്യുന്നത് തെറ്റാണ്. ഇന്ത്യ എല്ലാ അര്‍ത്ഥത്തിലും മതസഹിഷ്ണുതയുള്ള രാഷ്ട്രമാണ്.- ശിവസേന പറയുന്നു.
ഒരു രാഷ്ട്ര നിര്‍മ്മാണ ശക്തിയെന്ന നിലയില്‍ ആര്‍എസ്എസിനെ ശിവസേന പിന്തുണയ്ക്കുന്നു. ആര്‍എസ്എസ് സ്ത്രീകള്‍ക്കോ, ഏതെങ്കിലും പൗരന്മാര്ക്കോ ഒരു തടസ്സവും സൃഷ്ടിക്കുന്നില്ല. അതല്ല താലിബാന്റെ സ്ഥിതി. ഭൂരിഭാഗം ഹിന്ദുക്കളാണെങ്കിലും ഇന്ത്യ ഇപ്പോഴും ഒരു മതേതര രാഷ്ട്രമാണ്. -ശിവസേന എഡിറ്റോറയലില് വിശദീകരിക്കുന്നു.
താലിബാന് പ്രത്യയശാസ്ത്രം നമുക്ക് അംഗീകരിക്കാനാവില്ല. രാജ്യെത്തെ ജനങ്ങളില്‍ ഭൂരിഭാഗവും മതേതരരും മറ്റ് മതവിശ്വാസങ്ങളെ ബഹുമാനിക്കുന്നവരുമാണ്. ഭൂരിഭാഗം വരുന്ന ഹിന്ദു ജനതയുടെ വീടാണെങ്കിലും ഇന്ത്യ ഒരു മതേതര രാജ്യമാണ്- ശിവസേന പറഞ്ഞു.
ജാവേദ് അഖ്തര്‍ ഉള്‍പ്പെട്ട സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ സമ്മതിക്കില്ലെന്നും ബിജെപിയുടെ മഹാരാഷ്ട്ര എംഎല്‍എ രാം കാദം അഭിപ്രായപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: