മലയാള സിനിമയില്‍പ്പോലും പരീക്ഷിച്ചിട്ടില്ലാത്ത പുതിയ തരം സിനിമാസ്കോപ്പ് പരീക്ഷണവുമായി ‘ ഈ പൊന്നോണ നാളില്‍ ‘ എന്ന സംഗീത ആല്‍ബം പുറത്തിറങ്ങി. സിനിമാസ്കോപ്പില് വരുന്ന അനുപാത വ്യത്യാസങ്ങള്‍ മലയാള സിനിമയില്‍പ്പോലും പരീക്ഷിച്ചിട്ടില്ലാത്ത സമയത്ത് ഒരു ഓണം പാട്ടിലൂടെ അത് പ്രേക്ഷകരിലേക്കെത്തിക്കുകയാണ് ‘ ഈ പൊന്നോണ നാളില്‍ ‘ എന്ന അല്‍ബത്തിന്റെ സംവിധായകന് ലൈനോജ് റെഡ്ഡിസൈന്‍.
സന്തോഷ് കീഴാറ്റൂര്‍ അഭിനയിച്ച, യഥാര്‍ഥ സംഭവകഥ പ്രമേയമാക്കിയ ഈ ആല്‍ബം സിനിമ സ്കോപ്പിന്റെ പുതിയ സാധ്യതകളിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ചത് മലയാള സിനിമ മേഖലയില്‍ പരസ്യകല നിര്‍വഹിക്കുന്ന ലൈനോജ് റെഡ്ഡിസൈന്‍ ആണ്.
കഥകളിയും,ഓണപ്പൊട്ടനും, പുലികളിയും , കുമ്മാട്ടികളിയുമൊക്കെ ഒട്ടനവധി ആല്‍ബങ്ങളില്‍ കണ്ടിട്ടുണ്ടെങ്കിലും ”ഈ പൊന്നാണ നാളില്‍ ‘ നമുക്ക് ലഭിക്കുന്ന അനുഭവതലം അതൊന്നു വേറെതന്നെയാണ് . കലയിലൂടെ പ്രേക്ഷകരിലേക്കെത്തുന്നത് കഥാപാത്രങ്ങളുടെതായ വൈകാരിക തലങ്ങളിലേക്കാണ്.
ലളിതമായ വരികള്‍ കൊണ്ടും മികച്ച സംഗീതം കൊണ്ടും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. ശ്യാം കാങ്കാലില്‍ എഴുതിയ വരികള്‍ക്ക് ജോ ജോസ് പീറ്റര്‍ ഈണമിട്ടിരിക്കുന്നു. അഞ്ജു ജോസഫും ജോയ് ജോസ് പീറ്ററും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. നടന് സന്തോഷ് കീഴാറ്റൂര്‍ , നടി ജ്യുവല്‍ ബേബി , ഷൈനസ് ഇല്യാസ്, മാത്യു ജോട്ടി , മാസ്റ്റര്‍ ജഹിയേല്‍ ജോ ബിനില്‍, മാസ്റ്റര്‍ ജോഷ്വ ജോസഫ് എല്‍ദോ തുടങ്ങിയവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നു.
ആവര്‍ത്തന വിരസമായ ഓണ അല്‍ബക്കാഴ്ചകളില്‍ നിന്നും വേറിട്ടൊരു കാഴ്ച വിരുന്നാണ് ഈ ആല്‍ബം സമ്മാനിക്കുന്നത്. ചിത്രീകരണ മികവ് ആല്‍ബം കാണുന്നതിലുപരി ഒരു സിനിമ കണ്ട പ്രതീതിയാണ് നല്‍കുന്നത്. ‘ ജാങ്കോ സ്പേസ് ‘ യൂട്യൂബ് ചാനലിലൂടെ ഓഗസ്റ് 17 ന് റിലീസ് ചെയ്ത ”ഈ പൊന്നോണ നാളില്‍ ‘ പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണങ്ങള്‍ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: