ന്യൂദല്‍ഹി: ‘ദ് വോയ്സ് ആസ്ത്രേല്യ’ എന്ന സംഗീത റിയാലിറ്റി ഷോയില്‍ മലയാളിയായ കൊച്ചു ഗായിക ജാനകി തരംഗമാവുന്നു.
കര്‍ണ്ണാടക സംഗീതത്തില്‍ നല്ല അടിത്തറയുള്ള ജാനകി ഇതിനകം കര്‍ണ്ണാടകസംഗീതത്തിലെ സ്വരങ്ങളും ചെറിയ കീര്‍ത്തനങ്ങളും പാടി വിധികര്‍ത്താക്കളുടെയും ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെയും ഹരമായി മാറിക്കഴിഞ്ഞു.
ആസ്ത്രേല്യയിലെ മെല്‍ബണിലാണ് ജാനകീ ഈശ്വറിന്റെ കുടുംബം. ഒരു ഹിപ് ഹോപ് ഡാന്‍സര്‍ കൂടിയാണ് ജാനകി. കീത്ത് അര്‍ബന്‍, ജെസ് മോബോയ്, ഗയ് സെബാസ്റ്റിയന്, ബ്രീട്ടീഷ് ഗായിക റിത്ത ഒറ എന്നിവരാണ് വിധികര്‍ത്താക്കള്‍. ജെസ്സ് ആണ് ജാനകി ഈശ്വറിന്റെ ഈ സീസണിലെ കോച്ച്.
അമേരിക്കന്‍ ഗായിക ബില്ലി എയ്ലിഷിന്റെ വിഖ്യാതമായി “ലവ്ലി” എന്ന ഗാനം വൈകാരികതയോടെ, മനോഹരമായി ആലപിച്ചപ്പോള്‍ ബ്രിട്ടീഷ് ഗായക റീത്ത ഓറയ്ക്ക് സന്തോഷം അടക്കാനായില്ല- കുഞ്ഞു ജാനകിയുടെ ഗാനം കോറസിലേക്ക് എത്തും മുമ്പേ റീത്ത ബസര്‍ അമര്‍ത്തി. സന്തോഷം അടക്കാനാവാതെ റീത്ത ചെയറില്‍ കറങ്ങുമ്പോള്‍ ജാനകയുടെ അമ്മ കരയുന്നത് കാണാം. ശ്രോതാക്കളില്‍ നിന്നും വിധികര്‍ത്താക്കളില്‍ നിന്നും സ്റ്റാന്റിം ഒവേഷനായിരുന്നു പിന്നീട് ജാനകിക്ക് ലഭിച്ചത്.
റിയാലിറ്റി ഷോയിൽ താരമായ ജാനകി ഈശ്വർ ഒഡിഷനിൽ ആലപിച്ച കര്‍ണ്ണാടകസംഗീതത്തിലെ ഒരു കീര്‍ത്തനവും പ്രേക്ഷകരുടെ മനം കവര്‍ന്നു. ‘മാതേ മലയധ്വജ’ എന്ന് തുടങ്ങുന്ന കീര്‍ത്തനം ജാനകി ഈശ്വര്‍ പാടുന്നതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പരിപാടിയുടെ വിധികർത്താക്കളിലൊരാൾ ഒരു ഇന്ത്യൻ ഗാനം പാടാമോ എന്ന് ചോദിച്ചപ്പോൾ പന്ത്രണ്ടുകാരിയായ ജാനകി ഗാനം ആലപിക്കുകയായിരുന്നു.
ആസ്ത്രേല്യയിലെഏറ്റവും പ്രശസ്തമായ ഈ സംഗീത പരിപാടിയിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയാണ് ജാനകി. ആസ്ത്രേല്യയിൽ ജോലി ചെയ്യുന്ന മലയാളി അനൂപ് ദിവാകരന്റെ മകളാണ് ജാനകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: