Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സ്ത്രീപുരുഷ ഐക്യം

ഇന്നു സ്ത്രീപുരുഷസമത്വത്തെക്കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടക്കുന്നു. വാസ്തവത്തില്‍ സ്ത്രീപുരുഷ സമത്വമല്ല, സ്ത്രീപുരുഷ ഐക്യമാണ് നമുക്കാവശ്യം. ശാരീരികതലത്തില്‍ പുരുഷനും സ്ത്രീയ്‌ക്കും തുല്യത കൈവരിക്കുവാന്‍ പ്രയാസമാണ്. മാനസികതലം നോക്കിയാലും തുല്യത പ്രയാസംതന്നെ. എന്നാല്‍ സ്ത്രീയുടെ ഉള്ളില്‍

മാതാ അമൃതാനന്ദമയിbyമാതാ അമൃതാനന്ദമയി
Sep 5, 2021, 05:00 am IST
inSamskriti

മക്കളേ,  

ഇന്നു സ്ത്രീപുരുഷസമത്വത്തെക്കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടക്കുന്നു. വാസ്തവത്തില്‍ സ്ത്രീപുരുഷ സമത്വമല്ല, സ്ത്രീപുരുഷ ഐക്യമാണ് നമുക്കാവശ്യം. ശാരീരികതലത്തില്‍  പുരുഷനും സ്ത്രീയ്‌ക്കും തുല്യത കൈവരിക്കുവാന്‍ പ്രയാസമാണ്. മാനസികതലം നോക്കിയാലും തുല്യത പ്രയാസംതന്നെ. എന്നാല്‍ സ്ത്രീയുടെ ഉള്ളില്‍  

പുരുഷത്വവും പുരുഷനില്‍ സ്ത്രീത്വവുമുണ്ട്. പ്രാചീനരായ ഋഷിമാരുടെ ധ്യാനത്തില്‍ തെളിഞ്ഞ അര്‍ദ്ധനാരീശ്വരസങ്കല്പം ഈ സത്യത്തെ വെളിപ്പെടുത്തുന്നു. സ്ത്രീത്വത്തിന്റെയും പുരുഷത്വത്തിന്റെയും ഐക്യത്തിലാണ് പൂര്‍ണ്ണത.

സ്ത്രീപുരുഷസമന്വയം എന്നതുകൊണ്ട് അമ്മ ശാരീരികതലമല്ല ഉദ്ദേശിക്കുന്നത്.  

പൊതുവെ, സ്ത്രീയില്‍ സ്ത്രീത്വവും പുരുഷത്വവുമുണ്ടെങ്കിലും സ്ത്രീത്വമാണ് മുന്നിട്ടുനില്‍ക്കുന്നത്. അതുപോലെ പുരുഷനില്‍  

പുരുഷത്വവും സ്ത്രീത്വവുമുണ്ടെങ്കിലും പുരുഷത്വമാണ് മുന്നിട്ടുനില്‍ക്കുന്നത്. ഏതെങ്കിലും സ്ത്രീയില്‍ പുരുഷത്വം മുന്നിട്ടുനില്‍ക്കുന്നുണ്ടെങ്കില്‍ അവള്‍ സ്ത്രീയാണെങ്കിലും ഒരു പുരുഷനാണ് എന്നു നമ്മള്‍ പറയും. അതുപോലെ സ്‌ത്രൈണത മുന്നിട്ടു നില്ക്കുന്ന  

പുരുഷന്മാരെ നോക്കി നമ്മള്‍ പറയും, അവനൊരു പെണ്ണാണ് എന്ന്. ഇതു ശാരീരികതലം നോക്കി പറയുന്നതല്ലല്ലോ.  

പുരുഷത്വമെന്നാല്‍ ആത്മനിഷ്ഠ, സ്വാശ്രയത്വം, ധീരത തുടങ്ങിയ ഗുണങ്ങളാണ്. ആ പൗരുഷഗുണങ്ങളെ തന്നില്‍ ഉണര്‍ത്താന്‍ സ്ത്രീക്കും കഴിയും. അതുപോലെ തന്റെയുള്ളില്‍ മറഞ്ഞുകിടക്കുന്ന ക്ഷമ, കരുണ, വാത്സല്യം തുടങ്ങിയ സ്ത്രീത്വഗുണങ്ങള്‍ ഉണര്‍ത്താന്‍ പുരുഷനും ശ്രമിക്കണം. പുരുഷനും സ്ത്രീയും തങ്ങള്‍ക്കുള്ളിലെ പൂരകശക്തികളെ ഉണര്‍ത്തേണ്ടതുണ്ട്. അര്‍ദ്ധനാരീശ്വരസങ്കല്പം അതാണു കാട്ടിത്തരുന്നത്. ഇത് അനുഭവത്തില്‍ കൊണ്ടുവരണമെങ്കില്‍ സാധന അനുഷ്ഠിക്കാതെ സാദ്ധ്യമല്ല. പക്ഷെ, ഇന്നുള്ളവര്‍ക്ക് അതിനു ക്ഷമയില്ല. അവര്‍, പുറമെയുള്ളതെല്ലാം സത്യമായിക്കണ്ട്, ശാരീരികസുഖമെന്ന മരീചികയ്‌ക്കു പിറകേ ഓടിയോടി നാശമടയുന്നു.  

സ്ത്രീ അന്ധമായി  പുരുഷനെ അനുകരിക്കുകയല്ല വേണ്ടത്, മറിച്ച് തന്നിലെ പൗരുഷത്തെ വളര്‍ത്തുകയാണു വേണ്ടത്. അതിനു ശ്രമിക്കാതെ പുരുഷനെ ബാഹ്യതലത്തില്‍, മദ്യപാനത്തിലും  പുകവലിയിലും മറ്റും സ്ത്രീകള്‍ അനുകരിക്കുവാന്‍ ശ്രമിക്കുന്നതിലൂടെ അവര്‍ സ്ത്രീത്വത്തെ നഷ്ടപ്പെടുത്തുന്നു. പുരുഷത്വം നേടുന്നതുമില്ല. അതുപോലെ  പുരുഷന്‍ സ്ത്രീയിലെ മാതൃഭാവംകൂടി ഉള്‍ക്കൊള്ളണം. സ്‌ത്രൈണഗുണമായ ഹൃദയഭാവങ്ങളും പുരുഷഗുണമായ ആത്മനിഷ്ഠയും ഒരേസമയം ഉണര്‍ത്താനും ജീവിതത്തില്‍ പ്രകാശിപ്പിക്കാനും കഴിയുമ്പോഴാണ് ഓരോ വ്യക്തിയും പൂര്‍ണ്ണത പ്രാപിക്കുന്നത്.  

സമൂഹതലത്തിലും കുടുംബതലത്തിലും യഥാര്‍ത്ഥത്തില്‍ വേണ്ടതു സ്ത്രീപുരുഷന്മാര്‍ തമ്മില്‍ കെട്ടുറപ്പുള്ള ബന്ധവും സഹകരണവുമാണ്. വൈദ്യുതപ്രവാഹത്തിനു പോസിറ്റീവും നെഗറ്റീവും ധ്രുവങ്ങള്‍ ആവശ്യമായതുപോലെ സാമൂഹ്യജീവിതപ്രവാഹം പൂര്‍ണ്ണമാകുവാന്‍  പുരുഷനോടൊപ്പം സ്ത്രീയുടെ സാന്നിദ്ധ്യവും ആവശ്യമാണ്. സ്ത്രീയും പുരുഷനും പരസ്പരം താങ്ങും തണലുമായി തങ്ങളുടെ ധര്‍മ്മം നിര്‍വ്വഹിക്കുമ്പോഴാണ് സാമൂഹ്യജീവിതം  പുഷ്പിക്കുന്നത്.

സ്വാതന്ത്ര്യത്തിന്റെ പേരില്‍ പലരും കുടുംബജീവിതത്തിന്റെ ഉത്തരവാദിത്വങ്ങളില്‍നിന്നുള്ള സ്വാതന്ത്ര്യമാണ് ആഗ്രഹിക്കുന്നത്. ചുമതലകളില്ലാത്ത അമിതസ്വാതന്ത്ര്യം അവരെ വഴിതെറ്റിക്കാന്‍ എളുപ്പമാണ്. കുടുംബാംഗങ്ങള്‍ തമ്മില്‍ മത്സരബുദ്ധിയോടെ പെരുമാറുന്ന കുടുംബത്തില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ എങ്ങനെ സാധിക്കും. അതേസമയം സ്‌നേഹത്തിലൂടെയും വിട്ടുവീഴ്ചയിലൂടെയും പരസ്പരം അറിഞ്ഞു മുന്നോട്ടു നീങ്ങുമ്പോള്‍ അവിടെ സംഭവിക്കുന്നതു സ്ത്രീപുരുഷ സമത്വമല്ല, ഐക്യമാണ്, സമന്വയമാണ്. അതിലൂടെയാണ് ആരോഗ്യകരമായ കുടുംബജീവിതം സാദ്ധ്യമാകുന്നത്. അപ്പോള്‍ പരസ്പരവൈരുദ്ധ്യങ്ങള്‍ മറന്നു സ്ത്രീപുരുഷന്മാര്‍ ഒന്നായിത്തീരുന്നു. ഒരാളുടെ കുറവു മറ്റെയാള്‍ പരിഹരിക്കുന്നു. ഒരാളുടെ ക്രോധത്തെ മറ്റെയാള്‍ സ്‌നേഹത്തിലൂടെ മറികടക്കുന്നു. ചാപല്യത്തെ സഹിഷ്ണുത കൊണ്ടു് അതിജീവിക്കുന്നു. ഇവിടെയാണു രണ്ടുപേര്‍ക്കും സ്വാതന്ത്ര്യം അനുഭവിക്കുവാന്‍ കഴിയുന്നത്.  

സ്ത്രീ പുരുഷന്റെയും പുരുഷന്‍ സ്ത്രീയുടെയും പൂരകശക്തിയാണ്. ഇരുവര്‍ക്കും മറ്റെയാളുടെ സഹായവും പ്രോത്സാഹനവും പ്രചോദനവും ആവശ്യമുണ്ട്. ഇവിടെ ഒരാള്‍ മറ്റെയാള്‍ക്കു ഭാരമായിത്തീരുന്നില്ല, മറിച്ച്, താങ്ങും തണലുമായി മാറുന്നു. ഇതിനു കഴിയണമെങ്കില്‍ ആദ്ധ്യാത്മികതയുടെ ഒരു കാഴ്ചപ്പാടുകൂടി ജീവിതത്തിലുണ്ടാകണം. അതു ബാഹ്യമായ വൈരുദ്ധ്യങ്ങളെ അതിക്രമിച്ച് ആന്തരിക ഐക്യത്തെ, ആത്മസത്തയെ അറിയുവാന്‍ സഹായിക്കുന്നു.

 ദേവി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.