Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

താലിബാന് തലവേദനയായി ‘ജോലി ചെയ്യാനും പഠിക്കാനുമുള്ള അവകാശ’ത്തിനായി ഹെറാത്തില്‍ സ്ത്രീകളുടെ പ്രതിഷേധം

പടിഞ്ഞാറന്‍ അഫ്ഗാനിലെ വികസിത നഗരപ്രദേശമായ ഹെറാത്തില്‍ താലിബാനെതിരെ സ്ത്രീകളുടെ പ്രതിഷേധം. പഠിക്കാനും ജോലിയെടുക്കാനും സ്ത്രീകളെ അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു താലിബാനെതിരായ സ്ത്രീകളുടെ പരസ്യ പ്രകടനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2021, 04:47 pm IST
in World

ഹെറാത്ത്: പടിഞ്ഞാറന്‍ അഫ്ഗാനിലെ വികസിത നഗരപ്രദേശമായ ഹെറാത്തില്‍ താലിബാനെതിരെ സ്ത്രീകളുടെ പ്രതിഷേധം. പഠിക്കാനും ജോലിയെടുക്കാനും സ്ത്രീകളെ അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു താലിബാനെതിരായ സ്ത്രീകളുടെ പരസ്യ പ്രകടനം.

പ്രകടനത്തില്‍ ഡസന്‍കണക്കിന് സ്ത്രീകള്‍ പങ്കെടുത്തു. ജോലിചെയ്യാനുള്ള സ്ത്രീകളുടെ അവകാശത്തിന്റെ കാര്യത്തില്‍ താലിബാന്റെ കയ്യില്‍ നിന്നും ഉത്തരമൊന്നും ലഭിക്കാത്തതിനാലാണ് സമരം വേണ്ടി വന്നതെന്ന് അതിന് നേതൃത്വം നല്‍കിയ മരിയം ഇബ്രാം പറഞ്ഞു. 24 കാരിയായ മറിയം ഇബ്രാമിനോടും മറ്റ് സ്ത്രീകളോടും ജോലിക്ക് വരരുതെന്ന് അവര്‍ ജോലിചെയ്തുകൊണ്ടിരുന്ന ഒഫീസുകള്‍ അറിയിച്ചിരുന്നു. ഇതായിരുന്നു പ്രതിഷേധപ്രകടനത്തിലേക്കെത്തിച്ചത്. പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ നഗരമാണ് ഹെറാത്ത്.

പല തവണ താലിബാന്‍ നേതാക്കളെ കണ്ട് ചര്‍ച്ച നടത്തിയെങ്കിലും സ്ത്രീകളുടെ അവകാശങ്ങളുടെ കാര്യത്തില്‍ താലിബാന്‍ തീരുമാനമൊന്നും എടുക്കാത്തതിനാലാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്നും ഇബ്രാം പറഞ്ഞു.

‘ഞങ്ങള്‍ താലിബാന്‍ നേതാക്കളുമായി സംസാരിക്കാന്‍ ശ്രമിച്ചു. 20 വര്‍ഷം മുമ്പുള്ള താലിബാനല്ലാതെ അവിടെ മറ്റാരെയും കാണാന്‍ സാധിച്ചില്ല. അവരില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല,’ ഇബ്രാം പ്രതികരിക്കുന്നു. ‘ഒരു മാസം മുമ്പ് താലിബാന്‍ അധികാരം ഏറ്റെടുത്ത ശേഷം താലിബാന്‍ നേതൃത്വം സ്ത്രീകളെ ജോലി ചെയ്യാന്‍ അനുവദിക്കുമെന്നും വിദ്യാഭ്യാസം നടത്താന്‍ അനുവദിക്കുമെന്നും ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ അഫ്ഗാനിസ്ഥാനില്‍  പഴയ താലിബാന്‍ ഭരണം തന്നെ തിരിച്ചുവരുമെന്നാണ് ഭയപ്പെടുന്നത്,’ ഇബ്രാം ആശങ്കപ്പെടുന്നു.

തങ്ങള്‍ പൊലീസ് മേധാവിയുള്‍പ്പെടെ പല താലിബാന്‍ നേതാക്കളുമായി സംസാരിച്ചെന്നും ഇബ്രാം പറയുന്നു. ‘പഴയ അഫ്ഗാന്‍ സര്‍ക്കാരിനെ നിങ്ങള്‍ മാറ്റി. പക്ഷെ നിങ്ങള്‍ ഞങ്ങളുടെ ജനാധിപത്യവും തൂത്തുകളഞ്ഞു. പക്ഷെ ഇതിന്റെ സ്ഥാനത്ത് എന്താണ് നിങ്ങള്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്?’- ഇബ്രാം ചോദിക്കുന്നു.

ഡസന്‍ കണക്കിന് സ്ത്രീകള്‍ അഫ്ഗാനിലെ ഹെറാത്തില്‍ നടത്തിയ പ്രകടനത്തിന്റെ ചിത്രങ്ങള്‍ സെഹ്‌റ റാഹിമി എന്ന ടോളോ ന്യൂസ് റിപ്പോര്‍ട്ടര്‍ ട്വിറ്ററില്‍ പങ്കുവെച്ചു. താലിബാന്‍ അധികാരമേറ്റെടുത്ത ശേഷം അഫ്ഗാനിസ്ഥാനില്‍ താലിബാനെതിരെ നടന്ന ആദ്യത്തെ തുറന്ന സമരമാണിതെന്നും സഹ്‌റ റഹീമി പറയുന്നു.

പഴയ അഫ്ഗാന്‍ ഭരണം അഴിമതി നിറഞ്ഞതാണെന്ന താലിബാന്റെ വിമര്‍ശനത്തോട് യോജിക്കുന്നതായി സ്ത്രീസമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇബ്രാം പറയുന്നു. ‘പക്ഷെ അറിയേണ്ടത് എന്താണാണ് സ്ത്രീകള്‍ക്ക് താലിബാന്‍ വാഗ്ദാനം ചെയ്യുന്നത് എന്നാണ്,’- അല്‍ ജസീറയുമായുള്ള അഭിമുഖത്തില്‍ ഇബ്രാം പറയുന്നു.

താലിബാന്റെ നേതൃത്വത്തിലുള്ള ഭാവി സര്‍ക്കാരില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യമുണ്ടായിരിക്കില്ലെന്ന താലിബാന്‍ നേതാവ് ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായിയുടെ അഭിപ്രായപ്രകടനമാണ് ഹെറാത്തില്‍ സ്ത്രീകള്‍ പൊടുന്നനെ സംഘടിക്കാനും സമരം ചെയ്യാനും ഇടയാക്കിയത്.  ‘സ്ത്രീകളില്ലാത്ത ഒരു സര്‍ക്കാര്‍ ഒരിക്കലും നീണ്ടകാലം നിലനില്‍ക്കില്ല. ഞങ്ങള്‍ സ്ത്രീകളുടെ അവകാശം മാത്രമാണ് ചോദിക്കുന്നത്,’ ഇബ്രാം പറയുന്നു.

Tags: അഫ്ഗാനിസ്ഥാന്‍ പ്രതിസന്ധിഅഫ്ഗാന്‍ പ്രതിസന്ധിതാലിബാന്‍ വിരുദ്ധ സേനwomenതാലിബാന്‍ സംഗീതനിരോധനംനിര്‍മാണ പ്രവര്‍ത്തനംwomen empowermentതാലിബാന്‍women educationടോളോ ന്യൂസ്സ്ത്രീ പീഢനംതാലിബാന്‍ ശാസന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയിൽ വിധി പറയും, വനിതകൾ; അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 5,08,251 സ്ത്രീ വോട്ടര്‍മാര്‍

India

സിവില്‍ ജഡ്ജി നിയമനം: സ്ത്രീകള്‍ക്ക് പ്രത്യേക ഇളവുകള്‍ പ്രായോഗികമല്ലെന്ന നിലപാടില്‍ സുപ്രീം കോടതി

India

ഇന്ന് രാജ്യത്തെ മൂന്ന് കോടി സഹോദരിമാർ ലക്ഷപതി ദീദികളായി മാറിയിരിക്കുന്നു , അമ്മ സഹോദരിമാരെ ഓർത്ത് അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി

India

സ്ത്രീകൾ സമൂഹത്തെ നിലനിർത്തുന്ന ശക്തി; നാരിയിൽ നിന്ന് നാരായണിയിലേക്ക് ഒഴുകുന്ന അമൃത് രാജ്യമെമ്പാടും വ്യാപിപ്പിക്കണം; വി.ശാന്തകുമാരി

Women

മൂന്ന് പതിറ്റാണ്ടിനുള്ളിൽ ഇന്ത്യയിൽ സ്തനാർബുദ കേസുകൾ 130% വർദ്ധിച്ചതായി ലാൻസെറ്റ് പഠന റിപ്പോർട്ട് ; ആറ് ഘടകങ്ങൾ രോഗത്തെ ക്ഷണിച്ച് വരുത്തുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.