കോഴിക്കോട്: ഊട്ടിയില്‍ ഇനി മദ്യം കിട്ടണമെങ്കിലും കൊവിഡ് വാക്സിനേഷന് നിര്‍ബന്ധം. വില്‍പ്പന കേന്ദ്രങ്ങളില്‍ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റുകളും ആധാര്‍ കാര്‍ഡും കാട്ടിയാലേ ആവശ്യക്കാര്‍ക്ക് മദ്യം ലഭിക്കുകയുള്ളൂ. കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് സജീവമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.
നീലഗിരി ജില്ലയില്‍ ടാസ്മാക്ക് ഔട്ട്ലെറ്റുകളിലാണ് ചട്ടം നിര്‍ബന്ധമാക്കിയത്. ഇവിടം മദ്യം വാങ്ങാന്‍ എത്തുന്നവര്‍ കൊവിഡിനെതിരെ രണ്ട് ഡോസ് കുത്തിവയ്പ്പുകളും എടുത്തിട്ടുണ്ടെന്ന് കാണിക്കുന്ന രേഖകള്‍ ഹാജരാക്കണം. നീലഗിരി നിവാസികള്‍ക്കായുള്ള പ്രതിരോധ കുത്തിവയ്പ്പ് ഊര്‍ജിതപ്പെടുത്തുന്നത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് കളക്ടര്‍ ഇന്നസെന്റ് ദിവ്യ പറഞ്ഞു.
ജില്ലയിലെ ജനസംഖ്യയുടെ 97 ശതമാനത്തോളം ഒന്നോ, രണ്ടോ ഡോസ് വാക്സിന് എടുത്തവരാണ്. ഒരു ഡോസ് എടുത്ത എല്ലാവര് മടി കാണിക്കാതെ രണ്ടാമത്തെ ഡോസും എടുക്കണം. ലക്ഷ്യത്തിലെത്താന്‍ ഇത്തരമൊരു നടപടി എടുക്കാന്‍ തീരുമാനിക്കുകയായിരുന്നു, കളക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: