കാബൂള്‍: ദൈവത്തിനും സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയാണ് താലിബാനുമായി യുദ്ധം ചെയ്യുന്നതെന്ന് വടക്കന്‍ സഖ്യസേനയുടെ നേതാവ് അഹമ്മദ് മസൂദ്.
ഹെറാത്തില്‍ സ്ത്രീകള്‍ താലിബാനെതിരെ നടത്തുന്ന പ്രതിഷേധത്തെയും അഹമ്മദ് മസൂദ് അഭിനന്ദിച്ചു. അഫ്ഗാനികള്‍ അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള സമരം ഒരിയ്‌ക്കലും ഉപേക്ഷിക്കില്ലെന്ന് അഹമ്മദ് മസൂദ് പറഞ്ഞു. അഫ്ഗാന്‍ ജനതയെ പരസ്യമായി തന്നെ അഭിസംബോധന ചെയ്യുമെന്നും അഹമ്മദ് മസൂദ് പറഞ്ഞു.
ഫേസ്ബുക്കിലാണ് അഹമ്മദ് മസൂദ് പ്രതികരിച്ചത്. ‘പഞ്ച് ശീറിലായാലും ഹെറാത്തില്‍ സഹോദരിമാര്‍ താലിബാനെതിരെ ഉറച്ചുനില്‍ക്കുന്നതും അവര്‍ നീതിക്കുവേണ്ടി മുറവിളി കൂട്ടുന്നതും അഫ്ഗാനിലെ ജനങ്ങള്‍ അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം ഒരിക്കലും ഉപേക്ഷിക്കില്ലെന്നാണ് കാണിക്കുന്നത്. എന്ത് ഭീഷണിക്ക് മുമ്പിലും അവര്‍ തളരുകയോ ഭയപ്പെടുകയോ ചെയ്യുകയില്ല,’ അഹമ്മദ് മസൂദ് പറഞ്ഞു.
‘നിങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം ഉപേക്ഷിക്കുകയോ നിങ്ങള്‍ തളരുകയോ ചെയ്യുമ്പോഴാണ് പരാജയം സംഭവിക്കുന്നത്. അഫ്ഗാന്‍ ജനത ദൈവത്തില്‍ വിശ്വസിക്കുന്ന കാര്യത്തില്‍ ഒരിക്കലും തളരില്ല. സ്വതന്ത്രവും ഐശ്വര്യപൂര്‍ണ്ണവുമായി ഒരു അഫ്ഗാന് വേണ്ടി മുന്നോട് പോകും.,’ അഹമ്മദ് മസൂദ് പറഞ്ഞു.
പഞ്ച് ശീറിലേക്കുള്ള വൈദ്യുതിയും ഇന്‍റര്‍നെറ്റ് ബന്ധവും താലിബാന്‍ റദ്ദാക്കി. പഞ്ച്ശീര്‍ പ്രവിശ്യയിലേക്ക് കടക്കാനുള്ള ഒരു പാലവും തകര്‍ത്തു. അതേ സമയം താലിബാനെതിരെ തിരിച്ചടിച്ച വടക്കന്‍ സഖ്യസേന ചാരികര്‍, സലങ് എന്നീ പ്രദേശങ്ങള്‍ തിരിച്ചുപിടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: