കോഴിക്കോട്: ദുല്‍ഖര്‍ സല്‍മാന്റെ ഭാര്യ അമാല്‍ സല്മാന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പൃഥ്വിരാജും സുപ്രിയയും. ഹാപ്പി ബര്‍ത്ത്ഡേ അമു എന്ന അടിക്കുറിപ്പോടെ, ദുല്‍ഖറും അമാലും സുപ്രിയയും ഉള്ള ചിത്രമാണ് പൃഥ്വിരാജ് പങ്കുവച്ചത്.
വളരെ നല്ല വ്യക്തിത്തമാണ് അമാലിന്റെത് എന്ന് കുറിച്ചാണ് സുപ്രിയയുടെ ആശംസ. അമാല്‍ സല്‍മാന്റെ ജന്മദിനമായ ഇന്ന് ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും ആശംസ നേര്‍ന്നത്. 2011 ഡിസംബര്‍ 22 നായിരുന്നു ദുല്‍ഖറും അമാലും വിവാഹിതരായത്. വീട്ടുകാരുടെ ആശിര്‍വാദത്തോടെ നടന്ന ഒരു പ്രണയ വിവാഹമായിരുന്നു അത്.
ചെന്നൈ സ്വദേശിയായ അമാല്‍ ആര്‍കിടെക്ടാണ്. ഇന്റീരിയര്‍ ഡിസൈനിങ്ങില്‍ പ്രത്യേക താല്‍പ്പര്യം. പൃഥ്വിയും സുപ്രിയയും നസ്രിയയും ഫഹദും അമാലിന്റെ അടുത്ത സുഹൃത്തുക്കളാണ്. ഫഹദ് – നസ്രിയ താരദമ്പതികളുടെ ഫ്ളാറ്റിന് ഇന്റീരിയര്‍ ഡിസൈനിങ്ങ് ചെയ്തത് അമാലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: