ലണ്ടന്‍: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റിനിടെയും ഗ്രൗണ്ടില്‍ അതിക്രമിച്ചു കയറി ഡാനിയല്‍ ജാര്‍വിസ് എന്ന യുട്യൂബര്‍. ഇന്ത്യയുടെ ബോളിങ്ങ് നടക്കുന്നതിനിടെയാണ് ജാര്‍വോ ഗ്രൗണ്ടില്‍ അതിക്രമിച്ച് കയറി ബോള്‍ എറിഞ്ഞത്. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് തുടങ്ങിയപ്പോള്‍ എല്ലാം ഇയാള്‍ ഗ്രൗണ്ടില്‍ അതിക്രമിച്ച് കയറിയിരുന്നു. തുടര്‍ന്ന് ഇയാള്‍ക്ക് പിഴയും ലീഡ്സ് സ്റ്റേഡിയത്തില്‍ ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനത്തിലാണു ഡാനിയല്‍ ജാര്‍വിസ് എന്ന യുട്യൂബര്‍ ഗ്രൗണ്ടിലിറങ്ങിയത്. രോഹിത് ശര്‍മ പുറത്തായ ഉടനെ ഇന്ത്യന്‍ ജഴ്സിയില്‍ ഹെല്‍മറ്റും പാഡുമണിഞ്ഞ് ജാര്‍വിസ് ഗ്രൗണ്ടിലിറങ്ങി. ‘ജാര്‍വോ 69’ എന്നു ജഴ്സിയില്‍ പേരുമുണ്ടായിരുന്നു. ഇയാള്‍ ക്രീസിലെത്തിയ ശേഷമാണു സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി ഗ്രൗണ്ടിനു പുറത്തെത്തിച്ചത്.
ലോര്‍ഡ്സിലെ രണ്ടാം ടെസ്റ്റിലും ഇന്ത്യന്‍ ജഴ്സിയിണിഞ്ഞ് ഗ്രൗണ്ടിലിറങ്ങിയ ഇദ്ദേഹം ഇന്ത്യന്‍ താരങ്ങള്‍ക്ക് ഫീല്‍ഡിങ് നിര്‍ദ്ദേശങ്ങള്‍ നല്കി ‘ക്യാപ്റ്റന്റെ റോളി’ലായിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ രണ്ടാം സെഷനായി ഗ്രൗണ്ടിലേക്കു വരുമ്പോഴാണ് ഗാലറിയില്‍നിന്ന് ജാര്‍വോ ഒപ്പം കൂടിയത്. ഇന്ത്യയുടെ അതേ ജഴ്സി ധരിച്ചെത്തിയ ഇദ്ദേഹത്തെ ആദ്യം ആരും തിരിച്ചറിഞ്ഞിരുന്നില്ല. ഇയാള്‍ ധരിച്ചിരുന്ന 69ാം നമ്പര്‍ ജഴ്സിയില്‍ ‘ജാര്‍വോ’ എന്നാണ് പേരിന്റെ സ്ഥാനത്ത് രേഖപ്പെടുത്തിയിരുന്നു.
പിന്നീടാണ് ഇന്ത്യന്‍ ജഴ്സിയണിഞ്ഞെത്തിയ ‘ഇംഗ്ലിഷുകാരനെ’ സുരക്ഷാ ജീവനക്കാര്‍ തിരിച്ചറിഞ്ഞത്. ഉടന്‍ ഗ്രൗണ്ടിലെത്തിയ ഇവര്‍ ഇയാളെ ഗാലറിയിലേക്ക് തിരികെ അയയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍ സുരക്ഷാ ജീവനക്കാരുമായി തര്‍ക്കിച്ച ഇദ്ദേഹം ഗ്രൗണ്ടില്‍ത്തന്നെ തുടരാന്‍ ശ്രമിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: