കറാച്ചി: കട ഉദ്ഘാടനത്തിന് റിബണ്‍ മുറിക്കാന്‍ കത്രിക കൊണ്ട് സാധിക്കാത്തതിനാല്‍ റിബണ്‍ പല്ലു കൊണ്ട് കടിച്ചു മുറിച്ച് ഉദ്ഘാടനം ചെയ്ത് പാക്കിസ്ഥാന്‍ മന്ത്രി. പാകിസ്തഥാന്‍ ജയില്‍ മന്ത്രി ഫയാസ്-ഉള്‍-ഹസ്സന്‍ ചോഹാന്‍ ആണ് കടയുടെ ഉദ്ഘാടന വേളയില്‍ പല്ലുകൊണ്ട് റിബണ്‍ മുറിച്ചത്. മന്ത്രി തന്നെയാണ് വീഡിയോ ട്വീറ്റ് ചെയ്തു. ഇതോടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പരിഹാസത്തോടെ വൈറലായി.
കത്രിക മെയ്ഡ് ഇന്‍ പാക്കിസ്ഥാന്‍ ആണോ ചൈന ആണോ എന്നാണ് പലരും ചോദിച്ചത്. മറ്റു ചിലരാകട്ടെ ഇനി ഉദ്ഘാടനത്തിന് വിളിച്ചാല്‍ മന്ത്രിമാര്‍ പല്ലിന്റെ മൂര്‍ച്ഛ കൂട്ടി മാത്രമേ ചെല്ലാവൂ എന്നും കമന്റ് ചെയ്തു. കോവിഡ് കാലത്ത് പറ്റിയ രീതിയിലുള്ള ഉദ്ഘാടമെന്നും പലരും പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: