ന്യൂദല്‍ഹി: ദല്‍ഹി നിയമസഭയ്‌ക്കുള്ളില്‍ നിന്നും ചെങ്കോട്ടയിലേക്ക് തുരങ്ക വഴി കണ്ടെത്തി. ടണലിനോടൊപ്പം തൂക്കിലേറ്റുന്ന ഒരുമുറിയും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. ബ്രീട്ടീഷ് ഭരണകാലത്ത് തടവിലാക്കിയ സ്വാതന്ത്രസമര സേനാനികളെ കോടതിയിലേക്ക് കൊണ്ടുപോകുന്നത് എളുപ്പമാക്കുന്നതിനായി ഉപയോഗിച്ചിരുന്നതായി കരുതുന്ന തുരങ്കമാണ് കണ്ടെത്തിയത്. ചെങ്കോട്ടയിലേക്ക് നയിക്കുന്ന ഈ ടണല്‍ മാര്‍ഗം സാധാരണക്കാര്‍ക്ക് സന്ദര്‍ശിക്കുന്നതിനായി തുറന്നുകൊടുക്കുമെന്നും ദല്‍ഹി നിയമസഭാ സ്പീക്കര്‍ റാവം നിവാസ് ഗോയല്‍ അറിയിച്ചു.
ഇന്ത്യയുടെ തലസ്ഥാനം കൊല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റിയതിന് പിന്നാലെ കേന്ദ്രനിയമസഭയും കോടതിയും ദല്‍ഹിയിലായിരുന്നു സ്ഥിതി ചെയ്തിരുന്നത്. അക്കാലത്ത് സ്വാതന്ത്ര്യസമര സേനാനികളെ കോടതിയിലേക്ക് നയിക്കാനാണ് തുരങ്കം ഉപയോഗിച്ചിരുന്നതെന്ന് വിലയിരുത്തുന്നു. ഇവിടെയുള്ള കഴുമരത്തിന്റെ സാന്നിധ്യം നേരത്തേ അറിയാം. എന്നാല്‍, സ്വാതന്ത്യത്തിന്റെ 75-ാം വര്‍ഷത്തോടനുബന്ധിച്ച് ഇതുവരെ തുറക്കാത്ത ആ മുറി പരിശോധിക്കാനാണ് തീരുമാനം. സ്വാതന്ത്ര്യ പോരാട്ടത്തിന് വേണ്ടി ജീവത്യാഗം ചെയ്തവര്‍ക്ക് അവിടെ സമാധിപീഠമൊരുക്കി ആദരവര്‍പ്പിക്കുമെന്നും ഡല്‍ഹി നിയമസഭാ സ്പീക്കര്‍ പറഞ്ഞു. അടുത്ത സ്വാതന്ത്യദിനാഘോഷത്തിന് മുമ്പായി സമാധിപീഠം സന്ദര്‍ശകര്‍ക്കായി തുറക്കുമെന്നും സ്പീക്കര്‍ പ്രഖ്യാപിച്ചു.
ശനി, ഞായര്‍ ദിവസങ്ങളിലായി സന്ദര്‍ശകരെ അനുവദിക്കാനുള്ള നടപടികള്‍ ടൂറിസം വകുപ്പ് സ്വീകരിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു. ജനുവരി 15നോ ഓഗസ്റ്റ് 15നോ പൊതുജനങ്ങളെ കാണിക്കുന്നതാണ്. പല മെട്രോ പദ്ധതികളും നടപ്പിലക്കിയതിന്റെ പരിണിതഫലമായി തുരങ്കത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇതുപരിഹരിച്ച് സുരക്ഷ ഉറപ്പാക്കിയതിന് ശേഷം സന്ദര്‍ശകരെ അനുവദിക്കുമെന്നും സ്പീക്കര്‍ അറിയിച്ചു.
ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രം പരിശോധിച്ചാല്‍ ഏറെ പ്രാധാന്യമുള്ള ഇടമാണിത്. സമ്പന്നമായ ആ ചരിത്രത്തിന്റെ പ്രതിഫലനം സന്ദര്‍ശകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും പ്രാപ്തമാകുന്ന രീതിയില്‍ ഇവിടം പുനരുദ്ധാരണം ചെയ്യുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: