ടോക്കിയോ : പാരാലിമ്പിക്സില്‍ ഇന്ത്യക്ക് ഒരു മെഡല്‍ കൂടി. പുരുഷന്മാരുടെ ഹൈജംമ്പ് ടി 64 ഇനത്തില്‍ ഇന്ത്യയുടെ പ്രവീണ്‍ കുമാറിനാണ് വെള്ളി മെഡല്‍. 2.07 മീറ്റര്‍ ഉയരം ചാടി ഏഷ്യന്‍ റെക്കോര്‍ഡോടെയാണ് പ്രവീണ്‍ വെള്ളി മെഡല്‍ നേടിയിരിക്കുന്നത്.
ഹൈജമ്പ് ഇനത്തില്‍ ഇത്തവണ ഇന്ത്യയുടെ രണ്ടാം വെള്ളിമെഡല്‍ നേട്ടമാണിത്. ആദ്യ ശ്രമത്തില്‍ 1.83 മീറ്റര്‍ കണ്ടെത്തിയ താരം രണ്ടാം ശ്രമത്തില്‍ അത് 1.97 മീറ്ററാക്കി ഉയര്‍ത്തി. പിന്നാലെ 2.01 മീറ്ററും 2.07 മീറ്ററും ചാടിക്കടന്ന് പ്രവീണ്‍ നേട്ടം സ്വന്തമാക്കിയത്. 12-ാമത് ഫാസ അന്താരാഷ്ട്ര ലോക പാര അത്ലറ്റിക്സ് ഗ്രാന്‍ഡ് പ്രിക്സില്‍ പ്രവീണ്‍ 2.05 മീറ്റര്‍ ചാടി സ്വര്‍ണം നേടിയിരുന്നു. ബ്രിട്ടന്റെ ജൊനാതന്‍ ബ്രൂം എഡ്വാര്‍ഡ്സിനാണ് സ്വര്‍ണം. പോളണ്ടിന്റെ ലെപ്പിയാറ്റോയ്ക്കാണ് വെങ്കലം.
ഇതോടെ പാരാലിമ്പിക്സില്‍ ഇന്ത്യയ്ക്ക് ഇതുവരെ 11 മെഡലുകളാണ് നേടിയത്. ടി- 47 വിഭാഗത്തില്‍ നിഷാദ് കുമാര്‍ കഴിഞ്ഞ ദിവസം വെള്ളി മെഡല്‍ നേടിയിരുന്നു. ടേബിള്‍ ടെീസില്‍ ഭാവിന പട്ടേലിലൂടെയാണ് ഇന്ത്യ ആദ്യ സ്വര്‍ണ്ണം നേടിയത്.
ഷൂട്ടിങ് ഇനത്തില്‍ അവനി ലേഖരയും ജാവലിനില്‍ സുമിത് ആന്റിലുമാണ് സ്വര്‍ണം സ്വന്തമാക്കിയത്. കഴിഞ്ഞ തവണത്തെ ഏക സ്വര്‍ണ്ണ മെഡല്‍ ജേതാവ് മാരിയപ്പന് തങ്കവേലു ഇത്തവണ ഹൈജംപ് ഇനത്തില്‍ വെള്ളി മെഡല്‍ നേടി. തുടര്‍ച്ചയായ രണ്ടാം ഗെയിംസിലും തന്റെ മെഡല്‍ നേട്ടം ആവര്‍ത്തിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: