ന്യൂദല്‍ഹി: ശ്രീനഗറില്‍നിന്ന് ഏകദേശം നൂറു കിലോമീറ്റര്‍ അകലെയുള്ള രണ്ടു വ്യോമതാവളങ്ങള്‍ പാക്കിസ്ഥാന് വ്യോമസേന(പിഎഎഫ്) വീണ്ടും തുറന്നു. പാക്ക് അധിനിവേശ കാശ്മീരിലെ നിയന്ത്രണരേഖയോട് ചേര്‍ന്നുള്ള കൊട്ലിയിലെയും റാവല്‍ക്കോട്ടിലെയും താവളങ്ങളാണ് തുറന്നത്. കുറച്ചുവര്‍ഷങ്ങളായി അടഞ്ഞു കിടക്കുകയായിരുന്നു. ബലൂചിസ്ഥാനിലെ ഷംസിയിലുള്ള താവളം ശക്തിപ്പെടുത്തുന്നതിനും സിന്ധ്, ജാക്കബാബാദിലെ പിഎഎഫ് താവളത്തിന് സമീപമായി പുതിയ പട്ടാള ക്യാമ്പ് നിര്മിക്കുന്നതിനുമിടെ നിയന്ത്രണ രേഖയോട് വളരെ അടുത്തുള്ള ഇവ രണ്ടും വീണ്ടും തുറന്നത് ഭീഷണിയാണെന്ന് ദേശീയ മാധ്യമം ‘ടൈംസ് നൗ’ റിപ്പോര്‍ട്ട് ചെയ്തു.
ഈ പ്രവിശ്യകളിലെ സംഘര്‍ഷാവസ്ഥ കൂടിവരുന്നതിന്റെ സൂചനകൂടിയാണിത്. പാക്കിസ്ഥാന് സൈന്യത്തിന്റെ 3 പിഒകെ ബ്രിഗേഡിന്റെ പ്രദേശത്തായിരിക്കും കൊട്ലി വ്യോമതാവളം. ഡിവിഷന് 23-ന്റെ ഭാഗമായുള്ള ഇവിടേക്ക് നൂറിലധികം വ്യോമ പ്രതിരോധ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഡിവിഷന് 12-ന്റെ 2 പിഒകെയുടെ കീഴില്‍ വരും റാവല്‍ക്കോട്ട് വ്യോമതാവളം. 2019 ഫെബ്രുവരി 26ന് ഇന്ത്യന്‍ വ്യോമസേന നടത്തിയ ബാലാക്കോട്ട് ആക്രമണവുമായി ബന്ധപ്പെട്ടായിരിക്കാം ഈ രണ്ടു വ്യോമതാവളങ്ങളും തുറന്നിരിക്കുന്നത്.
പാക്ക് അധിനിവേശ കാശ്മീരിന് തൊട്ടപ്പുറത്തുള്ള ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ ബാലക്കോട്ടില്‍ ആക്രമണം നടത്തിയ ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ പിഎഎഫിന്റെ കണ്ണുവെട്ടിച്ച് സുരക്ഷിതമായി തിരിച്ചെത്തുകയും ചെയ്തിരുന്നു. മുന്‍കരുതലെന്ന നിലയിലാണ് പാക്കിസ്ഥാന്റെ നടപടിയെന്ന് വിലയിരുത്തപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: