നീലേശ്വരം: കൃഷിയിടത്തിലും വീടുളിലും ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം കാഞ്ഞങ്ങാട് നഗരസഭയിലെ അനന്തീപള്ളയിലെ നിവാസികള്‍ ദുരിതത്തില്‍. വീടിനകത്തും പുറത്തും കൃഷിയിടങ്ങളിലുമാണ് ഒച്ചിന്റെ ശല്യം രൂക്ഷമായത്. രാത്രിയിലും പകലും ഇഴഞ്ഞു വരുന്നഒച്ച് വീടിനകത്തെ മുറികളിലും പാത്രങ്ങളിലും ഒട്ടിപിടിച്ചിരിക്കും. അനന്തപള്ളയിലെ നിരവധി കുടുംബങ്ങളാണ് ഒച്ചിന്റ ദുരിതം അനുഭവിക്കുന്നത്.
ഒച്ചിനെ നശിപ്പിക്കാനുള്ള മരുന്നും ഇല്ലാത്തത് കൂടുതല്‍ ദുരിതമായി. തെങ്ങുകളുടെ വേരുകള്‍ കാര്‍ന്ന് തിന്ന് നശിപ്പിക്കുന്നതായും കര്‍ഷകര്‍ പറയുന്നു. വയലുകളിലെ നെല്‍കൃഷിയുടെ തണ്ടുകള്‍ തിന്ന് നശിപ്പിക്കുന്നതായി കര്‍ഷകനായ എം.വി കുഞ്ഞികൃഷ്ണന് പറഞ്ഞു. വീടിനകത്തെ ഭക്ഷണ പാത്രങ്ങളിലും കിടപ്പ് മുറികളിലും ഇഴഞ്ഞു വന്ന് പറ്റി പിടിച്ച് കിടക്കുന്നത് മൂലം ഒച്ചിന്റെ ശല്യം അനന്തംപള്ളയില്‍ രൂക്ഷമാവുകയാണ്.
ചില ആളുകള്‍ തീയിട്ട് നശിപ്പിക്കുന്നു. മറ്റ് ചിലര്‍ കറിയുപ്പ് വിതറി നശിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. ചെറുതും വലുതുമായ ഒച്ചിന് കൂട്ടങ്ങള്‍ ഒന്നിച്ചാണ് ഇഴഞ്ഞു രാത്രിയില്‍ വീടിനകത്ത് എത്തുന്നത്. കാഞ്ഞങ്ങാട് നഗരസഭ അധികൃതര്‍ ഒച്ചിന്റെ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: