ന്യൂദല്‍ഹി : ആര്‍ക്കുവേണമെങ്കിലും എന്തും വിളിച്ച് പറയാനുള്ള ഇടമായി സാമൂഹ്യ മാധ്യമങ്ങള്‍ മാറി. സാധാരണക്കാരോട് ഒരു പ്രതിബദ്ധതയും സാമൂഹ്യമാധ്യമ കമ്പനികള്‍ക്കില്ല. ഇന്ന് ആര്‍ക്ക് വേണമെങ്കിലും യൂ ട്യൂബ് ചാനലുകള്‍ തുടങ്ങി അതിലൂടെ എന്തും വിളിച്ചു പറയാമെന്ന് സമൂഹ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സൂപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ.
നിസാമുദ്ദീനില്‍ കഴിഞ്ഞ വര്‍ഷം നടന്ന തബ്ലീഗ് ജമാഅത്ത് സമ്മേളനമാണ് രാജ്യത്ത് കോവിഡ് വ്യാപനത്തിന് കാരണമെന്ന റിപ്പോര്‍ട്ടുകള്‍ക്കെതിരെ മുസ്ലിം സംഘടനകള്‍ നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് ഇത്തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയത്.
വെബ് പോര്‍ട്ടലുകളും, യൂട്യൂബ് ചാനലുകള്‍ക്കും ശക്തമായ നിയന്ത്രണ സംവിധാനമില്ലാത്തതിനാല്‍ ഇതിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് വ്യക്തിഹത്യ നടത്തുകയാണ്. ചില വാര്‍ത്തകള്‍ വര്‍ഗീയ ചുവയോടെയാണ് മാധ്യമങ്ങള്‍ നല്‍കുന്നത്. ഇത് രാജ്യത്തിന് തന്നെ അപമാനമാണ്.
കരുത്തരായവരെ മാത്രമേ സമൂഹ മാധ്യമങ്ങള്‍ കേള്‍ക്കുകയുള്ളു. കോടതികളെയോ സാധാരണക്കാരെയോ മാനിക്കാറില്ല. സമൂഹ മാധ്യമങ്ങളിലൂടെ വര്‍ഗീയത പടര്‍ത്താന്‍ വരെ ശ്രമിക്കുന്നു. ആരെയും അപകീര്‍ത്തിപ്പെടുത്താം. ഇത് തടയാന്‍ എന്ത് സംവിധാനമാണ് ഉള്ളതെന്ന് കേന്ദ്ര സര്‍ക്കാരിനോട് കോടതി ചോദിച്ചു.
സര്‍ക്കാര്‍ കൊണ്ട് വന്ന പുതിയ ചട്ടങ്ങള്‍ കൊണ്ട് നിയന്ത്രണം സാധ്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സോളിസിറ്റര്‍ ജനറല്‍ മറുപടി നല്കി. ഇതിനെ ചോദ്യം ചെയ്ത് വിവിധ ഹൈക്കോടതികളില്‍ കേസുകള്‍ നല്‍കിയിരിക്കുകയാണ്. ഈ ഹര്‍ജികളെല്ലാം സുപ്രീം കോടതിയിലക്ക് മാറ്റാന്‍ ട്രാന്‍സ്ഫര്‍ ഹര്‍ജി നല്‍കിയിട്ടുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു. അതേസമയം ജംഇയ്യത്ത് ഉലമ ഹിന്ദ് അടക്കമുളള സംഘടനകള്‍ നല്കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി രണ്ട് ആഴ്ചത്തേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: