ബിസിനസ് സ്റ്റാന്റേഡില് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടനുസരിച്ച് ഹലാലിതര ഝട്ക്ക മാംസത്തിന്റെ ഉപഭോഗം കുതിച്ചു കയറുകയാണ്. സിഖുകാരുടേയും ഹിന്ദുക്കളുടേയും മനോഭാവത്തില്‍ വന്ന മാറ്റമാണ് കാരണം എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇസ്ലാം മതം അനുശാസിയ്ക്കുന്ന ആചാരം അനുസരിച്ച് മുസ്ലീങ്ങള്‍ മൃഗങ്ങളെ കശാപ്പ് ചെയ്ത് ഉത്പാദിപ്പിക്കുന്ന മാംസമാണ് ഹലാല്‍.
സിഖുകാര്‍ ഝട്ക്ക മാംസം മാത്രമാണ് ഭക്ഷിയ്ക്കുക. ഹിന്ദുക്കള്‍ ഹലാല്‍ മാംസമോ ഝട്ക്കയോ കഴിയ്ക്കുന്നതിന് വിസമ്മതം പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ മുസ്ലീങ്ങള്‍ ഭൂരിപക്ഷത്തിനു മേല്‍ തങ്ങളുടെ ആചാരങ്ങളെ അടിച്ചേല്‍പ്പിച്ചു കൊണ്ട് മാംസ വിപണിയെ കൈയ്യടക്കാന്‍ ശ്രമിയ്ക്കുകയാണ് എന്ന അവബോധം, അവരെ മാറ്റി ചിന്തിപ്പിച്ചു . ഇപ്പോള്‍ കടകളില്‍ നിന്ന് കൃത്യമായി ഝട്ക്ക മാംസം തന്നെ അവര്‍ ആവശ്യപ്പെടുന്നു.
ഹലാല്‍ മാംസവും ഹിന്ദു, ഇസ്ലാം, സിഖ് മതങ്ങളും
മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിയ്ക്കുന്ന സിഖ് വ്യവസായിയായ യ്ശ്വിന്ദര് സേഥിയാണ് ഇന്ത്യയിലെ ആദ്യത്തെ ഝട്ക്ക മാംസ പ്ലാന്റ് പൂനയില്‍ സ്ഥാപിച്ചത്. ‘ഞങ്ങള്‍ സിഖുകാരാണ്. ഒരു പ്രത്യേക മതത്തിന്റെ ആചാരങ്ങള്‍ അനുസരിച്ച് കശാപ്പ് ചെയ്തുണ്ടാക്കുന്ന മാംസമായതു കാരണം ഹലാല്‍ മാംസം ഭക്ഷിയ്ക്കുന്നത് അനുവദനീയമല്ല. മുംബൈയിലും മഹാരാഷ്ട്രയിലും ഝട്ക്ക മാംസം കിട്ടാന്‍ ഒരു വഴിയും ഉണ്ടായിരുന്നില്ല. അങ്ങനെയാണ് 2015 ല്‍ ഈയൊരു ആശയത്തിലേക്ക് എത്തിച്ചേര്‍ന്നത്. അതുവരെ ഇവിടെ വില്ക്കപ്പെട്ടിരുന്ന മാംസം മുഴുവനും ഹലാല്‍ ആയിരുന്നു. തങ്ങള്‍ക്ക് വിളമ്പുന്നത് ഹലാല്‍ മാംസമാണ് എന്ന് പലര്‍ക്കും അറിയുക പോലും ഉണ്ടായിരുന്നില്ല. അവര്‍ക്കത് അറിയുമായിരുന്നെങ്കില്‍ അവരില്‍ പലരും വ്രണിതരാകുമായിരുന്നു. യഥാര്‍ത്ഥത്തില്‍ ധാരാളം മുസ്ലീങ്ങളും എന്റെ ഉല്‍പ്പന്നങ്ങള്‍ സ്വീകരിയ്ക്കുന്നു. കാരണം ഹലാല്‍ അല്ലാത്ത, ഝട്ക്ക മാംസമാണെന്ന് വ്യക്തമായും സുതാര്യമായും അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്’.
‘മുസ്ലീങ്ങള്‍ അല്ലാത്തവര്‍ക്കു മേല്‍ എന്തിനാണ് ഇസ്ലാമിക തത്വങ്ങള്‍ അനുസരിച്ച് തയ്യാറാക്കിയ മാംസം അടിച്ചേല്പ്പിയ്ക്കുന്നത് ? ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന മാംസത്തില്‍ സിംഹഭാഗവും ഹലാലാണ്. സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ മുതല്‍ വാക്സിനും, എന്തിന് വിനോദസഞ്ചാരം വരെ ഇപ്പോള്‍ ഹലാല്‍ സര്‍ട്ടിഫൈ ചെയ്തിട്ടുണ്ട്. മതത്താല്‍ നിയന്ത്രിയ്ക്കപ്പെടുന്ന ഏഴു ലക്ഷം കോടി ഡോളറിന്റെ ബിസിനസാണത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വീഡന്, നോര്‍വേ, ഐസ്ലാന്‍ഡ്, സ്വിറ്റ്സര്‍ലണ്ട്, ഓസ്ട്രിയ തുടങ്ങി ഹലാല്‍ മാംസത്തിന്റെ വില്‍പ്പന നിരോധിച്ചിട്ടുള്ള യൂറോപ്യന്‍ രാജ്യങ്ങളെ പോലും ഹലാല്‍ മാംസ ഉത്പ്പാദകര്‍ സ്വാധീനിയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇന്ത്യയിലെ അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് ഡെവലപ്മെന്റ് അഥോറിറ്റി (APEDA) അവരുടെ റെഡ് മീറ്റ് മാനുവലില്‍ നിന്ന് ഹലാല്‍ എന്ന പദം നീക്കം ചെയ്യുകയുണ്ടായി. കയറ്റുമതി ചെയ്യുന്നത് ഹലാല്‍ മാംസമായിരിക്കണം എന്ന നേരത്തേയുള്ള നിര്‍ദ്ദേശമാണ് തിരുത്തിയത്. അപ് വേര്‍ഡ് എന്ന ഒരു സാമൂഹ്യ സംഘടനയുടെ ശ്രമഫലമായിട്ടായിരുന്നു അത്.
ഭക്ഷ്യ ഉല്‍പ്പന്നങ്ങളെ മതപരമായി സാക്ഷ്യപ്പെടുത്താനുള്ള ശ്രമം ഇന്ത്യയില്‍ ഒരു വലിയ വിഷയമായി മാറുകയാണ്. ഹലാല്‍ സര്‍ട്ടിഫിക്കേഷനിലൂടെ സസ്യേതര ഭക്ഷണങ്ങളുടേയും സസ്യഭക്ഷണങ്ങളുടേയും നിയന്ത്രണം മുസ്ലീം മൗലികവാദികള്‍ ഏറ്റെടുക്കാന്‍ തുടങ്ങിയതോടു കൂടിയാണ് ഇതുണ്ടായത്. ഒരു ഉല്‍പ്പന്നത്തിന് 500 മുതല്‍ 5000 വരെ ഫീസ് ഈടാക്കുന്ന വിവിധ മുസ്ലീം സംഘടനകളില്‍ നിന്ന് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കാന്‍ പതഞ്ജലി പോലുള്ള കമ്പനികള്‍ പോലും നിര്‍ബന്ധിതമായി തീര്‍ന്നു എന്നതാണ് വാസ്തവം.
ഹലാല്‍ മാംസ വ്യവസായത്തിന്റെ മുദ്രാവാക്യം ‘എല്ലാവര്ക്കും വേണ്ടി മുസ്ലീങ്ങളാല്‍ നടത്തപ്പെടുന്ന മുസ്ലീങ്ങളുടെ വ്യവസായം’ എന്നാണ്. അമേരിക്കയും, ബ്രിട്ടനും, ഇന്ത്യയും ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങളില്‍ മുസ്ലീം ന്യൂനപക്ഷം ഭൂരിപക്ഷത്തെ അവരുടെ ആചാരങ്ങള്‍ പിന്തുടരാന് നിര്‍ബന്ധിതരാക്കുകയാണ്.
സസ്യേതര ഭക്ഷണ വ്യവസായത്തില്‍ മുസ്ലീം സമുദായം നേരത്തേ തന്നെ മേല്‍ക്കൈ നേടിക്കഴിഞ്ഞിരുന്നു. ഹിന്ദുക്കളിലെ ചില സമുദായങ്ങള്‍ക്ക് തൊഴിലും ഉപജീവനവും ഇല്ലാതായി തീരാന്‍ അത് കാരണമായിട്ടുണ്ട്. ഇപ്പോള്‍ സസ്യഭക്ഷണങ്ങള്ക്കും ഹലാല്‍ സാക്ഷ്യപത്രം വേണമെന്ന് നിര്‍ബന്ധിയ്ക്കുകയാണ്. മുസ്ലീങ്ങള്‍ ബഹിഷ്ക്കരിയ്ക്കാതെ കച്ചവടം മുന്നോട്ട് കൊണ്ടു പോകണമെങ്കില്‍ അത് കൂടിയേ കഴിയൂ എന്ന മട്ടിലാണ്. എന്നാല്‍ ഖുറാന് അനുസരിച്ച് എല്ലാ സസ്യഭക്ഷണങ്ങളും ഹലാല്‍ ആണ് താനും.ഉപഭോക്താക്കളില്‍ ഭൂരിപക്ഷവും അമുസ്ലീങ്ങള്‍ ആയിട്ടുള്ള രാജ്യത്തു പോലും മൗലികവാദവും സംഘടിത ശക്തിയും ഉപയോഗിച്ച് ഹലാല്‍ ഭക്ഷണം അടിച്ചേല്‍പ്പിയ്ക്കുന്നു. ഹലാല്‍ മാംസ വ്യവസായത്തിന്റെ വളര്‍ച്ച മറ്റു സമുദായങ്ങളില്‍ ശക്തമായ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: