ന്യൂദല്‍ഹി: കേരളത്തിലെ കുട്ടിയുടെ കളരിയഭ്യാസപ്രകടനം കണ്ട് അതിശയിച്ച് മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ ഉടമ ആനന്ദ് മഹീന്ദ്ര. ഉടനെ ട്വിറ്ററില്‍ അദ്ദേഹം കൂട്ടിയുടെ ഈ കളരിയഭ്യാസവീഡിയോ പങ്കുവെച്ചു.
കുട്ടിയെ കാണുമ്പോള്‍ പെണ്‍കുട്ടിയാണെന്നേ തോന്നു. പെണ്‍കുട്ടിയാണെന്ന് തെറ്റിദ്ധരിച്ച ആനന്ദ് മഹീന്ദ്രയും ആദ്യം ട്വിറ്ററില്‍ കുറിച്ചതിങ്ങിനെ: ‘ഈ ചെറിയ പെണ്‍കുട്ടിയുടെ വഴിയെയെങ്ങാനും പോയേക്കല്ലേ…’ . എന്നാല്‍ അധികം വൈകാതെ കുട്ടി തന്നെ ആനന്ദ് മഹീന്ദ്രയുടെ തെറ്റ് ചൂണ്ടിക്കാട്ടി. “ഞാന്‍ പെണ്‍കുട്ടിയല്ല, 10 വയസ്സുള്ള ആണ്‍കുട്ടിയാണ്,” എന്നായിരുന്നു കുട്ടിയുടെ പ്രതികരണം. ഉടനെ ആനന്ദ് മഹീന്ദ്ര തനിക്ക് പറ്റിപ്പോയ അമളി തിരുത്തി.
കേരളത്തിലെ ഏകവീര കളരിപ്പയറ്റിലെ വിദ്യാര്‍ത്ഥിയായ നീലകണ്ഠന് നായരായിരുന്നു ഈ ആണ്‍കുട്ടി. അനായാസമാണ് 10 വയസ്സുകാരന് നീലകണ്ഠന് നായര്‍ കുറുവടികൊണ്ട് അഭ്യാസപ്രകടനം നടത്തുന്നത്. പയ്യന്റെ അസൂയാവഹമായ പ്രകടനം കണ്ട് ആനന്ദ് മഹീന്ദ്രയും കളരിപ്പയറ്റിന്റെ ആരാധകനായി മാറിക്കഴിഞ്ഞു: ‘നമ്മുടെ കായിക മുന്‍ഗണനാപ്പട്ടികയില്‍ കളരിയ്ക്കും മുഖ്യസ്ഥാനം കൊടുക്കണം. ഇത് തീര്‍ച്ചയായും ലോകത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കും,’ ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: