വാഷിംഗ്ടണ്‍: ‘താലിബാന് ഒരു മദ്രകുത്താന്‍ പ്രയാസമാണ്’ എന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍. അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തതോടെ താലിബാനുമായി യുഎസിന്റെ ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പ്രതികരണം. എംഎസ്എന്‍ബിസി അവതാരകയാണ് യുഎസും താലിബാനുമായുള്ള ബന്ധത്തെക്കുറിച്ച് സള്ളിവനോട് ചോദിച്ചത്. താലിബാന്‍ ‘എതിരാളി’യോ ‘ശത്രു’വോ ആണോയെന്നായിരുന്നു അവതാരകയ്‌ക്ക് അറിയേണ്ടിയിരുന്നത്.
‘താലിബാന് ഭാഗികമായി ഒരു മുദ്ര ചാര്‍ത്താന്‍ കഴിയില്ല. കാരണം അവര്‍ എന്തായിരിക്കുമെന്ന് നാം കാണാനിരിക്കുന്നതേയുള്ളൂ. അഫ്ഗാനിസ്ഥാന്റെ നിയന്ത്രണണം അവര്‍ക്കാണ്’- മറുപടിയായി സള്ളിവന്‍ പറഞ്ഞു. എങ്കിലും യുഎസിന്റെ നടപടിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ പ്രസ്താവനയും തമ്മില്‍ ധാര്‍മികമായി വൈരുദ്ധ്യമുണ്ട്. അവസരവാദപരവും ജീവന്‍ ബലി നല്‍കിയ യുഎസ് സൈനികര്‍ക്കെതിരുമാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
രണ്ടു പതിറ്റാണ്ടു മുന്‍പ് അമേരിക്കക്കാരുടെയും അഫ്ഗാന്‍ പൗരന്‍മാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ താലിബാനുമായി നടത്തിയ പോരാട്ടത്തില്‍ ആയിരക്കണക്കിന് അമേരിക്കക്കാരുടെ ജീവനുകള്‍ നഷ്ടമായി. താലിബാനോടുള്ള യുഎസ് നിലപാടില്‍ മാറ്റമുണ്ടായേക്കാമെന്ന സൂചനയാണ് ജയ്ക് സുള്ളിവന്റെ പ്രസ്താവനയില്‍ പ്രതിഫലിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: