തലശ്ശേരി: രാഷ്‌ട്രീയ സ്വയം സേവകസംഘം കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന കെ. മനോജ്കുമാറിന്റെ ഏഴാം ബലിദാനവാര്‍ഷികം ഇന്ന്. വാര്‍ഷികത്തോടനുബന്ധിച്ച് കതിരൂര്‍ ഡയമണ്ടണ്ട് മുക്കിലെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചനയും ഡയമണ്ടണ്ട്മുക്ക് സംഘസ്ഥാനില്‍ നാമമാത്രമായ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ടണ്ട് സാംഘിക്കും നടക്കും.
ശ്രദ്ധാജ്ഞലിയോടനുബന്ധിച്ച് രാവിലെ 7.30ന് പുഷ്പാര്‍ച്ചന നടക്കും. കതിരൂര്‍ പഞ്ചായത്തില്‍ കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ശ്രദ്ധാഞ്ജലിയില്‍ പങ്കെടുക്കുന്നവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് രാവിലെ നടക്കുന്ന പുഷ്പാര്‍ച്ചന ചടങ്ങില്‍ പങ്കെടുക്കും. സംഘടനാപ്രവര്‍ത്തനരംഗത്ത് ആദര്‍ശധീരനും മികച്ച സംഘാടകനുമായ മനോജിന് കിഴക്കെകതിരൂര്‍ എന്ന കമ്മ്യൂണിസ്റ്റ് ഗ്രാമത്തില്‍ സംഘ ആദര്‍ശത്തില്‍ വിശ്വസിച്ചുവെന്ന ഒറ്റക്കാരണത്താല്‍ സ്വന്തം വീട്ടില്‍ ഉറങ്ങാനോ വിശേഷ ദിവസങ്ങളില്‍ വീട്ടില്‍ വരാനോ സിപിഎം നേതാക്കന്മാരോട് അനുവാദം ചോദിച്ചിട്ട് പോലും അനുവദിക്കാത്ത സ്ഥിതിയുണ്ടായിരുന്നു.
സംഘപ്രവര്‍ത്തനത്തിലെത്തിയതിനുശേഷം മൂന്ന് തവണ സിപിഎം സംഘം മനോജിനെ അപായപ്പെടുത്താന്‍ ശ്രമിച്ചു. കിഴക്കെ കതിരൂര്‍, വേറ്റുമ്മല്‍, പുല്ലിയോട് എന്നിവിടങ്ങളില്‍വെച്ചായിരുന്നു മനോജിന് നേരെ സിപിഎം സംഘം വധശ്രമം നടത്തിയത്. നാലാംതവണ കിഴക്കെ കതിരൂരില്‍വെച്ച് ജില്ലയിലെ സിപിഎമ്മിന്റെ കൊടുംക്രിമിനലുകളുടെ നേതൃത്വത്തില്‍ മനോജിനെ കൊലപ്പെടുത്തുകയായിരുന്നു. അദ്ദേഹത്തെ വധിക്കുവാന്‍ നടത്തിയ ശ്രമങ്ങളില്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി ടി.കെ. രജീഷ് അടക്കം ഉള്‍പ്പെട്ടിരുന്നു.
മരണത്തിന് മുമ്പ് നടന്ന മൂന്ന് വധശ്രമങ്ങളില്‍ നിന്നും അതിസാഹസികമായി രക്ഷപ്പെട്ടെങ്കിലും ഗുരുതരമായി പരിക്കേല്‍ക്കുകയുണ്ടായി. ഇത്രയും പ്രതിസന്ധികളുണ്ടായിട്ടും സംഘപ്രവര്‍ത്തനത്തിന്റെ മുന്നണിപ്പോരാളി എന്ന നിലയില്‍ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എന്ന ചുമതലയേറ്റെടുത്ത് കതിരൂര്‍-തലശ്ശേരി മേഖലയില്‍ സംഘപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതില്‍ നിസ്തുലമായ പങ്ക് വഹിച്ചു. ഇതിനിടയിലാണ് സ്വന്തം ജീവന്‍ താന്‍ വിശ്വസിച്ച ആദര്‍ശത്തിന് വേണ്ടണ്ടണ്ടി ബലിനല്‍കേണ്ടി വന്നത്.
കണ്ണൂരില്‍ സമ്പൂര്‍ണ്ണ സമാധാനം നിലനില്‍ക്കുന്ന സമയത്തായിരുന്നു അപ്രതീക്ഷിതവും ആസൂത്രിതവുമായി സിപിഎമ്മുകാര്‍ ക്രൂരമായ കൊലപാതകം നടത്തിയത്. കേസ് സിബിഐ അന്വേഷിക്കുകയും സിപിഎമ്മിന്റെ അന്നത്തെ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിയാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. സംഭവസമയം മുതല്‍ ജയിലില്‍ കഴിഞ്ഞ പ്രതികള്‍ മാസങ്ങള്‍ക്ക് മുമ്പാണ് വ്യവസ്ഥകളോടെ ജാമ്യത്തിലിറങ്ങിയത്. മനോജിന്റെ ആദര്‍ശത്തിന്റെ കരുത്ത് ആയിരക്കണക്കിന് സംഘ പ്രവര്‍ത്തകര്‍ക്ക് ഇന്നും പ്രചോദനമായി നിലകൊളളുന്നു. 2014 സെപ്തംബര്‍ 1ന് രാവിലെ കതിരൂരിലെ വീട്ടില്‍ നിന്നും മാരുതി ഓമ്‌നി വാനില്‍ തലശ്ശേരിയിലേക്ക് പോകവേ ഉക്കാസ് മൊട്ടയില്‍വെച്ച് സിപിഎം അക്രമിസംഘം മനോജ് സഞ്ചരിച്ച വാഹനത്തിനു നേരെ ബോംബെറിയുകയായിരുന്നു. തുടര്‍ന്ന് ഓടിയെത്തിയ സിപിഎം അക്രമിസംഘം മനോജിനെ വാനില്‍ നിന്നും പിടിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തി നിഷ്ഠൂരമായി തലയറുത്തുമാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: