ന്യൂദല്‍ഹി : ജാലിയന്‍ വാലാബാഗ് സമുച്ചയം നവീകരിച്ചതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി പഞ്ചാബിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി.നവീകരിച്ച സമുച്ചയം കഴിഞ്ഞ ദിവസം പ്രധാനമന്തി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. സ്മാരകത്തില്‍ നിര്‍മ്മിച്ച മ്യൂസിയം ഗാലറികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചിരുന്നു.ചരിത്രം കാത്തുസൂക്ഷിക്കേണ്ടത് രാജ്യത്തിന്റെ കടമയാണെന്ന് പ്രധാനമന്ത്രി ചടങ്ങില്‍ പറഞ്ഞു.
തൊട്ടുപിന്നാലെ വിമര്‍ശനവുമായി രംഗത്തുവന്നു.രക്തസാക്ഷിത്വത്തിന്റെ വിലയറിയാത്തവര്‍ രക്തസാക്ഷികളോട് കാണിക്കുന്ന അനാദരവ് സഹിക്കാന്‍ കഴിയില്ല. ഞാനും ഒരു രക്തസാക്ഷിയുടെ മകനാണ്. ഈ ക്രൂരതയ്ക്ക് എതിരാണെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ചരിത്രത്തെ മായ്ച്ചുകളയാനുള്ള ശ്രമമാണ് നവീകരണത്തിന്റെ ഭാഗമായി ഉണ്ടായതെന്നും വിമര്‍ശിച്ചു.
കേന്ദ്ര സര്‍ക്കാര്‍ എന്തുചെയ്താലും വിമര്‍ശിക്കുന്ന രാഹൂല്‍ ഗാന്ധിയ്ക്ക് ചുട്ട മറുപടി കോണ്‍ഗ്രസ് മുഖ്യമന്ത്രി രംഗത്തു വന്നത് ശ്രദ്ധേയമായി.
നവീകരണം അതി മനോഹരം എന്നായിരുന്നു അമീന്ദര്‍ സിങ് പറഞ്ഞത്. ‘എന്താണ് മായിച്ചുകളഞ്ഞത് എന്ന് എനിക്കു മനസ്സിലാകുന്നില്ല, ഉദ്ഘാടനദിവസം ഞാന്‍ കണ്ടപ്പോള്‍ മനോഹരമായിട്ടാണ് അനുഭവപ്പെട്ടത്’ മുഖ്യമന്ത്രി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് കണ്ടില്ലന്നും അമീന്ദര്‍ സിങ് കൂട്ടിച്ചേര്‍ത്തു.
ഇടത് ചരിത്രകാരന് എസ് ഇര്ഫാന് ഹബീബും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും സ്മാരകത്തിന്റെ തനിമ നഷ്ടപ്പെടുത്തിയെന്നും കോര്പ്പറേറ്റുവല്ക്കരിച്ചുവെന്നും ഒക്കെ പുലമ്പി രംഗത്തു വന്നതിനെതുടര്‍ന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റുമായി പ്രത്യക്ഷപ്പെട്ടത്.
നവീകരിച്ച സ്ഥലം കാണാതെയുള്ള ഇവര്‍ക്കെല്ലാം ഉള്ള മറുപടിയാണ് കോണ്‍ഗ്രസുകാരനായ മുഖ്യമന്ത്രി നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: