ന്യൂദല്‍ഹി: ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി നാളെ കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ നേതൃത്വത്തില്‍ യോഗ ബ്രേക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ ന്യൂദല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍വച്ച് രാജ്യത്തിനു സമര്‍പ്പിക്കും. ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെയുള്ള ഒരാഴ്ച കാലത്തേക്ക് നിരവധി പരിപാടികളും പ്രചാരണങ്ങളും ആയുഷ് മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. കേന്ദ്ര മന്ത്രിമാരായ മന്‍സൂഖ് മാണ്ഡവ്യ, കിരണ്‍ റിജിജു, അനുരാഗ് സിംഗ് ഠാക്കൂര്‍, ജിതേന്ദ്ര സിംഗ്, മീനാക്ഷി ലേഖി, ഡോ. മുഞ്ചപ്പാറ മഹേന്ദ്രഭായ് എന്നിരും നാളത്തെ ചടങ്ങില്‍ പങ്കെടുക്കും.
സമ്മര്‍ദ്ദം കുറയ്ക്കാനും, ഉന്മേഷം പകരാനും, ശ്രദ്ധ വര്‍ദ്ധിപ്പിക്കാനും ഉപകാരപ്രദമായ നിരവധി യോഗ മുറകളാണ് 5 മിനിറ്റ് ദൈര്‍ഘ്യമുള്ള യോഗ ബ്രേക്ക് പ്രോട്ടോകോളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജോലിസ്ഥലത്ത് ജീവനക്കാരുടെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുക എന്നത് ലക്ഷ്യമിട്ടാണ് ഇത്. ലോകമെമ്പാടും ജോലി ചെയ്യുന്ന വ്യക്തികള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഒരു ആശയമാണ് യോഗ ബ്രേക്ക് (വൈ-ബ്രേക്ക്). അംഗീകൃത നടപടിക്രമങ്ങള്‍ക്കു കീഴില്‍ വിദഗ്ധര്‍ വികസിപ്പിച്ചിട്ടുള്ളതാണ് യോഗ ബ്രേക്ക് പ്രോട്ടോകോള്‍.
രാജ്യത്തെ ആറ് പ്രധാന മെട്രോ നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ 2020 ജനുവരിയില്‍ ഈ മൊഡ്യൂള്‍ അവതരിപ്പിച്ചിരുന്നു. രാജ്യത്തെ ആറ് മുന്‍നിര യോഗ പരിശീലന സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ആകെ 15 ദിവസത്തെ പരീക്ഷണമാണ് മൊറാര്‍ജി ദേശായി ദേശീയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് യോഗ സംഘടിപ്പിച്ചത്. വ്യത്യസ്ത സ്വകാര്യപൊതു സ്ഥാപനങ്ങളിലെ 717 വ്യക്തികള്‍ പങ്കെടുത്ത പരീക്ഷണം വന്‍ വിജയമായിരുന്നു. നാളെ നടക്കുന്ന പരിപാടിയില്‍ പ്രശസ്ത യോഗ പരിശീലകര്‍, പണ്ഡിതര്‍, നയരൂപീകരണ കര്‍ത്താക്കള്‍, ഉദ്യോഗസ്ഥര്‍, യോഗയോട് താല്പര്യമുള്ളവര് തുടങ്ങി 600 പേര് പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: