മുംബൈ: ആമസോണ്‍ പ്രൈം വീഡിയോ ഡിജിറ്റല്‍ സ്ട്രീമിങ് രംഗത്ത് ഒരിക്കല്‍ കൂടി മുന്നില്‍. 2021 ആഗസ്റ്റ് 18ന് പുറത്ത് വന്ന ഏറ്റവും പുതിയ യുഗോവ് സര്‍വെയില്‍ ഇന്ത്യക്കാര്‍ക്ക് ഇടയില്‍ ഏറ്റവും പ്രിയപ്പെട്ട സ്ട്രീമിങ് സേവനമായി മുന്നിട്ട് നില്‍ക്കുന്നത് ആമസോണ്‍ പ്രൈം വീഡിയോ ആണ്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് പ്രേക്ഷകരെ പങ്കെടുപ്പിച്ച് ജൂണ്‍ 15 നും 20നും ഇടയില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പിനെ അടിസ്ഥാനമാക്കിയാണ് സര്‍വെ ഫലം. വിവിധ ഭാഷകളിലായി ഇന്ത്യയില്‍ ഏറ്റവും പ്രിയപ്പെട്ട ചാനലായി ആമസോണ്‍ പ്രൈം വീഡിയോ.
സര്‍വെ തിരഞ്ഞെടുപ്പിന്റെ ഫലത്തില്‍ നിന്ന് വ്യക്തമാകുന്നത് എട്ടില്‍ ഒരാള്‍ വീതം (12%) ഭാഷാ സീരിസ് അല്ലെങ്കില്‍ സീരീസിന്റെ ഉത്ഭവം ഒടിടി പ്ലാറ്റ് ഫോമില്‍ സീരിസ് തിരഞ്ഞെടുക്കുന്നതിന് പരിഗണിക്കുന്നുണ്ടെന്നാണ്. പ്രാരംഭ ഘട്ടം മുതലെ ആമസോണ്‍ പ്രൈം വീഡിയോ വിവിധ ഇന്ത്യന്‍ പ്രദേശങ്ങളില്‍ നിലവാരമുള്ള കണ്ടന്റ് തടസമില്ലാതെ നല്കുന്നതില് തുടര്‍ച്ചയായി മുന്നിട്ട് നില്‍ക്കുന്നുണ്ട്. ഒറിജിനല്‍സ്, മൂവി, ഡിടിഎസ് ടൈറ്റില്‍ എന്നിങ്ങനെയുള്ള വിഭാഗങ്ങളെ പരിഗണിക്കുമ്പോള്‍ പ്രൈം വീഡിയോ കണ്ടന്റുകള്‍ എല്ലാപരിധികളെയും ലംഘിച്ച് കൊണ്ട് മുന്നേറുകയാണെന്ന് സര്‍വെ വ്യക്തമാക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളെ ഒന്നാക്കിയെടുത്ത് കൊണ്ട് കഥകള്‍ സഞ്ചരിക്കുന്നത് 240 രാജ്യങ്ങളിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: