കൊച്ചി : കൊച്ചിന് ക്യാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനം സെപ്തംബറോടെ പൂര്‍ണ്ണമായി പുനസ്ഥാപിക്കും. പത്തിനകം സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കി ഓപ്പറേഷന് തിയേറ്റര്‍ ആരംഭിക്കാനും തീരുമാനം. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.
ക്യാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ പ്രതിവര്‍ഷം രോഗികളുടെ എണ്ണത്തില്‍ 14 ശതമാനം വര്‍ദ്ധനവാണുള്ളത്. ഈ വര്‍ഷം ഓഗസ്റ്റ് മാസം വരെ 228 മേജര്‍ സര്‍ജറികള്‍ ക്യാന്‍സര്‍ സെന്ററില്‍ നടത്തിയിട്ടുണ്ട്. സെന്ററിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാംഭിച്ചാല്‍ ഒന്നര വര്‍ഷത്തിനകം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോവിഡും കരാറുകാരുമായുള്ള തര്‍ക്കങ്ങളെ തുടര്‍ന്നാണ് കൊച്ചിന് ക്യാന്‍സര്‍ സെന്റര്‍ പുനരാരംഭിക്കുന്നത് നീണ്ടുപോയത്. നിര്‍മാണ കരാറുകാര്‍ നിയമ നടപടികളിലേക്ക് നീങ്ങിയതോടെയാണ് പ്രവര്‍ത്തനം പുനരാരംഭിക്കുന്നത് നീണ്ടുപോവുകയായിരുന്നു. കൂടാതെ 2019ല്‍ നിര്‍മാണത്തില്‍ ഇരിക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീഴുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: